പോരാട്ടം സംവരണവിരുദ്ധശക്തികൾക്കെതിരേ-ഗോത്ര സംഘടനകൾ

പോരാട്ടം സംവരണവിരുദ്ധശക്തികൾക്കെതിരേ-ഗോത്ര സംഘടനകൾ

M
MathrubhumiSource Link
മുണ്ടക്കയം : ഭരണഘടനാപരമായ സംവരണാവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെതിരേയും പട്ടികവർഗ വിഭാഗങ്ങൾ നേരിടുന്ന നീതിനിഷേധത്തിനെതിരേയും കേരളത്തിലെ പ്രമുഖ ഗോത്ര സംഘടനകൾ മുരിക്കുംവയലിൽ മഹാസംഗമം നടത്തി. മഹാസംഗമം റിട്ട.എസ്.പി. കെ.വി. വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത സംവരണാവകാശങ്ങൾ ആസൂത്രിതമായി അട്ടിമറിക്കപ്പെടുകയാണെന്നും സംവരണ വിരുദ്ധ ശക്തികൾക്കെതിരേ പോരാട്ടം ശക്തമാക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. എസ്‌.സി./എസ്‌.ടി. സംവരണ നിയമം കേരളത്തിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. കേരള കുറുമ സമാജം സംസ്ഥാന പ്രസിഡന്റ് ബാലൻ പൂതാടി (വയനാട്) അധ്യക്ഷനായി. അഡ്വ. കെ.ആർ. ഗംഗാധരൻ വിഷയാവതരണം നടത്തി. മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ്, പ്രസിഡന്റ് എം.കെ. സജി, കെ. രഘു, ടി.ടി. മനോജ്, കേരള ഗിരിവർഗ ഉള്ളാടമഹാ സഭ ജനറൽ സെക്രട്ടറി കെ.പി. സുനിൽകുമാർ, പ്രസിഡൻറ്‌ സണ്ണി കുറ്റിവേലിൽ, ഹിന്ദു ഊരുക്കൂട്ട ഫെഡറേഷൻ പ്രസിഡൻറ്‌ രാജൻ അറക്കുളം, ജില്ലാ സെക്രട്ടറി അശോകൻ പതാലിൽ, ഡോ. പി.ജി. ഹരിദാസ് പ്രസംഗിച്ചു. To advertise here, Published: 15 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോരാട്ടം സംവരണവിരുദ്ധശക്തികൾക്കെതിരേ-ഗോത്ര സംഘടനകൾ — Mathru… | Boolokam