പോരാട്ടച്ചൂടിൽ കൊച്ചി തിളച്ചുമറിയും; തുടരാൻ മാക്സി, പിടിച്ചെടുക്കാൻ ഷിയാസ്, കരുത്തുകാട്ടാൻ എൻഡിഎ

പോരാട്ടച്ചൂടിൽ കൊച്ചി തിളച്ചുമറിയും; തുടരാൻ മാക്സി, പിടിച്ചെടുക്കാൻ ഷിയാസ്, കരുത്തുകാട്ടാൻ എൻഡിഎ

M
MathrubhumiSource Link
കൊച്ചി:മാനദണ്ഡങ്ങളെല്ലാം മാറ്റിവെച്ച് കെ.ജെ. മാക്സിക്ക് മൂന്നാമതൊരു ഊഴം കൂടി നൽകാൻ സി.പി.എം. തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് മതിയായ കാരണവുമുണ്ടാവും. ഇക്കുറി ഓരോ സീറ്റും വിലപ്പെട്ടതാണ്. കൊച്ചി പിടിക്കണമെങ്കിൽ അതിന് മാക്സിതന്നെ വേണമെന്ന് പാർട്ടിക്കറിയാം. ഇടതുമുന്നണിക്ക് അത്ര ജയസാധ്യതയുള്ള മണ്ഡലമൊന്നുമായിരുന്നില്ല കൊച്ചി. 2016-ൽ അവിടത്തെ പ്രത്യേക രാഷ്ട്രീയസാഹചര്യങ്ങളിൽ കയറിപ്പറ്റിയ ആളായിരുന്നു മാക്സി. To advertise here, കോൺഗ്രസിലെ അടിയൊഴുക്കുകൾ അനുകൂലമായപ്പോൾ സി.പി.എമ്മിന് കൊച്ചിപിടിക്കാനായി. എന്നാൽ അതിനുശേഷം കാര്യങ്ങൾ സി.പി.എമ്മിന് കൂടുതൽ അനുകൂലമാകുന്നതാണ് കണ്ടത്. മാക്സി കൊച്ചിയിലെ അവിഭാജ്യഘടകമായി മാറി. 2021-ൽ മാക്സിയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സി.പി.എമ്മിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല. മാക്സിയുടെ വിജയം പാർട്ടി അത്രമാത്രം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ജനകീയ എം.എൽ.എ.യെന്ന് പേരെടുക്കാൻ മാക്സിക്ക് ആദ്യത്തെ അഞ്ചുവർഷത്തിനുള്ളിൽതന്നെ കഴിഞ്ഞു. മറ്റ് സി.പി.എം. സാമാജികരിൽനിന്ന് വ്യത്യസ്തമായി, സമുദായിക ശക്തികളുമായി അടുത്ത് ഇടപഴകാൻ മാക്സി പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ പ്രബലവിഭാഗമായ ലത്തീൻ സമുദായത്തിന് മാക്സിയെ തള്ളിക്കളയാനാവില്ല. മൂന്നാംതവണ മാക്സിയെ സി.പി.എം. പരിഗണിക്കുമ്പോൾ പ്ലസ് പോയിന്റായി എടുത്തുകാട്ടുന്നതും ഈ സവിശേഷതയാണ്. പള്ളിയുമായി അടുത്ത ബന്ധമുള്ള ആൾ, അതിനൊപ്പം മറ്റുസമുദായങ്ങൾക്കും വേണ്ടപ്പെട്ട ആൾ. എന്നാൽ മാക്സി ആദ്യംഎത്തിയപ്പോഴുള്ള രാഷ്ട്രീയ പിന്തുണ കൊച്ചിയിലെ പാർട്ടിക്കുള്ളിൽ ഇന്ന് ഉണ്ടോ എന്ന് പരിശോധിച്ചാൽ, ചില അതൃപ്തികൾ കണ്ടെത്താനുമാവും. മാക്സിയുടെ അടുത്ത ആളുകളിൽതന്നെ ചെറിയ അതൃപ്തിയുംമറ്റും പടർന്നിട്ടുണ്ട്. അതൊന്നും അട്ടിമറിയിലേക്കോ, തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിധത്തിലേക്കോ എത്തില്ലെന്നതും യാഥാർഥ്യമാണ്. ഇക്കുറി മത്സരിക്കാനുള്ള നിയോഗം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് മാക്സി മുന്നോട്ടുപോയിരുന്നത്. മറ്റൊരാൾക്ക് ആസ്ഥാനത്തേക്ക് എത്താൻ പ്രയാസമാണ്. അതിനുവേണ്ട എല്ലാ ഘടകങ്ങളും ഒത്തുചേരുന്ന ഒരാളെ ഇനി കണ്ടെത്താനും സി.പി.എമ്മിന് പ്രയാസമാണ്. കൊച്ചി സീറ്റ് ഇക്കുറി കോൺഗ്രസിന് കീറാമുട്ടിയായിരുന്നു. കൊച്ചിയെ ബന്ധപ്പെടുത്തിയായിരുന്നു ജില്ലയിലെ മൂന്നുസീറ്റുകളിലെ സ്ഥാനാർഥിനിർണയ ചർച്ചകൾ നടന്നത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകണമെന്നത് നേതൃത്വത്തിന്റെ ഉറച്ച തീരുമാനമായിരുന്നു. എന്നാൽ. കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തിമേരി വർഗീസ് പരസ്യമായിത്തന്നെ സീറ്റിനുള്ള അവകാശവാദമുന്നയിച്ചു. ഇതോടെ കൊച്ചി എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായി. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ ദീപ്തിയെ മേയർസ്ഥാനം ഉറപ്പുനൽകിയാണ് നേതാക്കൾ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. എന്നാൽ സാമുദായ പരിഗണനയിൽതട്ടി അവർക്ക് മേയർ കസേര നഷ്ടമായി. നിയമസഭയിൽ സീറ്റ് നൽകാമെന്ന് ഉറപ്പുനൽകിയാണ് അന്ന് ദീപ്തിയെ സമാധാനിപ്പിച്ചത്. സമയമായപ്പോൾ ദീപ്തി അക്കാര്യങ്ങൾ നേതൃത്വത്തെ ഓർമ്മിപ്പിച്ചു. എന്നാൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉറച്ചുനിന്നു. വെള്ളിയാഴ്ച ഷിയാസ് രംഗത്തിറങ്ങുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ കരുതുന്നത്. കോൺഗ്രസിലെ യുവനേതാക്കളിൽ ത്രസിപ്പിക്കുന്ന പോരാട്ടവീര്യമുള്ള ആളാണ് മുഹമ്മദ് ഷിയാസ്. മണ്ഡലത്തിൽ ഓളമുണ്ടാക്കാൻ ഷിയാസിന് നന്നായറിയാം. ഷിയാസിനെ വരുന്നതും നോക്കി ബുധനാഴ്ച രാത്രിമുഴുവൻ വലിയൊരു ജനക്കൂട്ടം തോപ്പുംപടിയിൽ കാത്തുനിൽക്കുകയായിരുന്നു. ലത്തീൻ സഭയെ അനുനയിപ്പിക്കുന്നതിനുള്ള നീക്കവും അതിനൊപ്പം നടക്കുന്നുണ്ട്. കുറഞ്ഞസമയത്തിനുള്ളിൽ വലിയൊരു കാംപെയ്നിലൂടെ മാത്രമേ യു.ഡി.എഫിന് സീറ്റ് പിടിക്കാൻ സാധിക്കുകയുള്ളു. എൻ.ഡി.എ. കൊച്ചി സീറ്റ് ഇക്കുറി ട്വന്റി 20 ക്കാണ് നൽകിയിട്ടുള്ളത്. സ്ഥാനാർഥി വെള്ളിയാഴ്ചയോടെ ഇറങ്ങും. ജില്ലയിൽ കൂടുതൽ സീറ്റുകൾ ട്വന്റി 20ക്ക് നൽകിയതിൽ ബി.ജെ.പി.യിൽ അതൃപ്തിയുണ്ട്. കൊച്ചിയിൽ വലിയ പ്രതീക്ഷ ബി.ജെ.പി.ക്കില്ല. എന്നാൽ പാർട്ടിയിൽനിന്ന് ഒരാൾക്ക് മത്സരിക്കാനുള്ള അവസരം ഇല്ലാതായെന്ന പ്രതിഷേധം പാർട്ടിക്കുള്ളിലുണ്ട്. താമരചിഹ്നം ഇല്ലാത്തതിനാൽ ബി.ജെ.പി.ക്ക് പരമ്പരാഗതമായിചെയ്ത വോട്ട് ഇക്കുറി ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന പ്രചാരണവുമുണ്ട്. കൊച്ചിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ ചെല്ലാനം-യു.ഡി.എഫ്. കുമ്പളങ്ങി-യു.ഡി.എഫ്. കൊച്ചി നഗരസഭയിൽ 20 വാർഡുകൾ എൽ.ഡി.എഫ്.-8 യു.ഡി.എഫ്.-8 എൻ.ഡി.എ.-3 സ്വത.-1 കൊച്ചിയെ പ്രതിനിധാനം ചെയ്തവർ 2011-ഡൊമിനിക് പ്രസന്റേഷൻ (കോൺ.‍) 2016-കെ.ജെ. മാക്സി (സി.പി.എം.) 2021-കെ.ജെ. മാക്സി (സി.പി.എം.) ആകെവോട്ടർമാർ-1,65,148 പുരുഷന്മാർ 80,320 സ്ത്രീകൾ-84,828 Content Highlights: KJ Maxi's strong influence and community support in Kochi, Mohammed Shiyas representing UDF amid internal party challenges, NDA's strategic seat adjustment with Twenty20, Analysis of voter demographics and historical election trends in Kochi Published: 20 Mar 2026, 07:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോരാട്ടച്ചൂടിൽ കൊച്ചി തിളച്ചുമറിയും; തുടരാൻ മാക്സി, പിടിച്ച… | Boolokam