പോലീസും കേന്ദ്രസേനയും ഏറ്റുമുട്ടിയ ദൃശ്യങ്ങളോ ഇത് | Fact Check

പോലീസും കേന്ദ്രസേനയും ഏറ്റുമുട്ടിയ ദൃശ്യങ്ങളോ ഇത് | Fact Check

പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നസാധ്യതകൾ കണക്കിലെടുത്ത് 2,400-ലധികം കേന്ദ്ര സേനാംഗങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുമുണ്ട്. ഇതിനിടെ പൊലീസും കേന്ദ്രസേനയും തമ്മിൽ ഏറ്റുമുട്ടിയെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.   To advertise here, പ്രചരിക്കുന്ന സന്ദേശത്തിൻ്റെ സ്ക്രിൻഷോട്ട് അന്വേഷണം സൈനിക, പോലീസ് യൂണിഫോമുകൾ ധരിച്ചവരും സാധാരണക്കാരുമാണ് ദൃശ്യങ്ങളിൽ. ചിലരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും ഓടി രക്ഷപ്പെടുന്നവരെ പോലീസ് പിന്തുടർന്ന് പിടികൂടുന്നതും ഇതിൽ കാണാം. പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതു പോലെ കേന്ദ്രസേനയും പശ്ചിമ ബംഗാൾ പോലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നെങ്കിൽ അത് വാർത്തയായെനേ. എന്നാൽ അത്തരം റിപ്പോർട്ടുകളൊന്നും തന്നെയില്ല. തുടർന്ന് പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ വീഡിയോ കണ്ടെത്തി. ‘ഏകോൺ ഡിജാൻറ്റ പത്രിക’ എന്ന യൂട്യൂബ് ചാനലിൽ 2026 മാർച്ച് 11-ന് അപ്ലോഡ് ചെയ്ത വീഡിയോയാണിത്. “ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് സ്ഥിരം ജോലി നൽകണമെന്ന ആവശ്യവുമായി ഹൗറ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് പ്രവർത്തകർ ഒത്തുകൂടി. തങ്ങളുടെ ആവശ്യങ്ങൾ ദീർഘകാലമായി അംഗീകരിക്കപ്പെടാത്തതിനെത്തുടർന്നാണ് അവർ 'നബന്ന അഭിയാൻ' പ്രഖ്യാപിച്ചത്. ഹൗറ സ്റ്റേഷനിൽനിന്ന് നബന്നയിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ ഹൗറ ഓയിൽ മിൽ ഘട്ടിന് സമീപം പോലീസ് തടഞ്ഞു. ഇതേത്തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു” എന്നാണ് വീഡിയോയ്ക്ക് ഒപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്. ഇതിൽനിന്നു പ്രചരിക്കുന്ന വാദം വ്യാജമാണെന്ന സൂചന ലഭിച്ചു. വിശദമായ പരിശോധനയിൽ സിവിൽ ഡിഫൻസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ബംഗാളി ന്യൂസ് ചാനലായ എബിപി ആനന്ദ സംപ്രേഷണം ചെയ്ത വാർത്ത മാർച്ച് 11-ന് അവരുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഹൗറയിലെ ഓയിൽ മിൽ ഘട്ടിന് സമീപത്ത് വെച്ച് സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെ പ്രതിഷേധതിനിടെ സംഘർഷം ഉണ്ടാവുകയും പ്രതിഷേധിച്ച പലരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു എന്നുമാണ് വീഡിയോക്കൊപ്പം നൽക്കിയ വിവരണം. മാത്രമല്ല, പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന ചിലരെയും ഈ ദൃശ്യങ്ങളിലും കാണാം. ഇതിൽനിന്നും, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നപോലെ കേന്ദ്രസേനയും പോലീസും തമ്മിൽ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങളല്ല ഇതെന്നു വ്യക്തമാണ്. പ്രചാരണം വ്യാജമാണെന്ന് ഹൗറ സിറ്റി പൊലീസ് അവരുടെ ഔദ്യോഗിക എക്സ് പേജിൽ 2026 ഏപ്രിൽ 9-ന് പോസ്റ്റ് ചെയ്തിരുന്നു. ‘ഹൗറ സിറ്റി പോലീസും കേന്ദ്രസേനയും തമ്മിൽ ഏറ്റുമുട്ടി എന്ന രീതിയിൽ നടക്കുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്’ എന്നാണ് പോസ്റ്റിൽ പറയുന്നത്. മാത്രമല്ല, തെറ്റായ വിവരങ്ങൾ പടച്ചുവിടുന്നവർക്കും പങ്കുവെക്കുന്നവർക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോസ്റ്റിലുണ്ട്. വാസ്തവം ഈ പ്രചാരണം വ്യാജമാണ്. സിവിൽ ഡിഫൻസ് വോളന്റിയർമാർ ജോലി സ്ഥിരപ്പെടുത്തണമെന്നും അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വാദത്തോടെ പ്രചരിപ്പിക്കുന്നത്. Content Highlights: The viral video does not show a clash between police and central forces., The footage depicts a protest by Civil Defense volunteers in Howrah., Howrah City Police officially debunked the claim on April 2026., Misinformation is being spread ahead of the 2026 West Bengal elections. Published: 18 Apr 2026, 07:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോലീസും കേന്ദ്രസേനയും ഏറ്റുമുട്ടിയ ദൃശ്യങ്ങളോ ഇത് | Fact Ch… | Boolokam