പോലീസ് തിരിച്ചെത്തിച്ചതിന്റെ പിറ്റേന്ന് ഭാര്യ വീണ്ടും കാമുകനൊപ്പം പോയെന്ന് പരാതി; കേസ്

പോലീസ് തിരിച്ചെത്തിച്ചതിന്റെ പിറ്റേന്ന് ഭാര്യ വീണ്ടും കാമുകനൊപ്പം പോയെന്ന് പരാതി; കേസ്

M
MathrubhumiSource Link
ലഖ്‌നൗ: ഒരാഴ്ചയ്ക്കിടെ ഭാര്യ രണ്ടാംവട്ടവും കാമുകനൊപ്പം വീട് വിട്ടിറങ്ങിയതോടെ പോലീസിനെ സമീപിച്ച് യുവാവ്. ഉത്തർപ്രദേശിലെ ബന്ദ സ്വദേശിയായ യുവാവാണ് ഭാര്യ വീണ്ടും കാമുകനൊപ്പം ഒളിച്ചോടിയെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകിയത്. വീട് വിട്ടിറങ്ങിയ ഭാര്യ വീട്ടിലുണ്ടായിരുന്ന പണവും സ്വർണവും കൊണ്ടുപോയതായും ഭാര്യയുടെ കാമുകൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. To advertise here, ജിലേദർ ഖാൻ എന്നയാൾക്കൊപ്പമാണ് 24-കാരിയായ ഭാര്യ ഒളിച്ചോടിയതെന്നാണ് യുവാവിന്റെ പരാതി. ഒരാഴ്ച മുൻപും ഭാര്യയെ വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് യുവാവ് പോലീസിൽ പരാതിനൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കണ്ടെത്തി മാർച്ച് 23-ന് തിരികെ കൊണ്ടുവന്നു. എന്നാൽ, പിറ്റേദിവസമായ മാർച്ച് 24-ന് തന്നെ ഭാര്യ വീണ്ടും കാമുകനൊപ്പം വീടുവിട്ടിറങ്ങിയെന്നാണ് യുവാവിന്റെ പരാതി. വിവാഹവാഗ്ദാനം നൽകിയാണ് ജിലേദർ ഖാൻ ഭാര്യയെ വീട്ടിൽനിന്ന് കൊണ്ടുപോയതെന്നും ഇതിനിടെ തനിക്കെതിരേ വധഭീഷണി മുഴക്കിയെന്നും യുവാവ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്തതായും യുവതിയെയും കാമുകനെയും കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. Content Highlights: A 24-year-old woman eloped with her lover for the second time in one week., The husband alleges the theft of cash and gold ornaments., The husband claims he received death threats from the lover., Police have registered a case and initiated a search operation. Published: 28 Mar 2026, 03:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോലീസ് തിരിച്ചെത്തിച്ചതിന്റെ പിറ്റേന്ന് ഭാര്യ വീണ്ടും കാമുക… | Boolokam