പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം

പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം

മൂവാറ്റുപുഴ : പെൻഷൻ പരിഷ്കരണ നടപടികൾ വേഗത്തിലാക്കണമെന്നും മെഡിസെപ്പ് അപാകങ്ങൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെ.എസ്.പി.പി.ഡബ്ല്യു.എ.) എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. To advertise here, മൂവാറ്റുപുഴയിൽ നടന്ന പൊതുസമ്മേളനം എറണാകുളം റെയ്‌ഞ്ച് പോലീസ് ഡി.ഐ.ജി. ഡോ. അരുൾ ആർ.ബി. കൃഷ്ണയും പ്രതിനിധി സമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.പി.ഡബ്ല്യു.എ. റൂറൽ ജില്ലാ പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആൻറണി, റൂറൽ ജില്ലാ പോലീസ് ചീഫ് കെ.എസ്. സുദർശൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോദരൻ നായർ, ജില്ലാ സെക്രട്ടറി പോൾ ജോസഫ്, സംസ്ഥാന ഭാരവാഹികളായ മാർട്ടിൻ കെ. മാത്യു, ജോസ് പീറ്റർ, കെ.പി. പോൾ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ടോമി സെബാസ്റ്റ്യൻ (പ്രസി.), പോൾ ജോസഫ് (സെക്ര.), വി. രാധാകൃഷ്ണൻ, ടി.എ. മുഹമ്മദ് ബഷീർ, ടി.ടി. മോഹനൻ, ടി.കെ. തോമസ് (വൈസ് പ്രസിഡന്റുമാർ), മാത്യു ജേക്കബ്, എൻ. രഘുനാഥൻ, എം.കെ. കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറിമാർ), കെ.എസ്. സലീം (ഖജാ.).

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം — Math… | Boolokam