പോലീസ് മാമന്മാരും കുഞ്ഞുങ്ങളും

പോലീസ് മാമന്മാരും കുഞ്ഞുങ്ങളും

M
MathrubhumiSource Link
കട്ടപ്പന : സിനിമകളിലും കാർട്ടൂണുകളിലും മാത്രം കണ്ടിട്ടുള്ള പോലീസ് ഉദ്യോസ്ഥരെയും തോക്കും, ലോക്കപ്പും ഒക്കെ കണ്ടപ്പോൾ കട്ടപ്പന സ്റ്റേഷനിലെത്തിയ കുരുന്നുകൾക്ക് കൗതുകവും ചെറിയൊരു ഭയവും. എന്നാൽ, ഉദ്യോഗസ്ഥർ മധുരം നൽകി സ്റ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളുടെ ഭാഷയിൽ വിശദീകരിച്ചപ്പോൾ അവർ പോലീസ് മാമന്മാരോട് കൂട്ടായി. To advertise here, തോക്കുകൊണ്ട് വെടിവയ്ക്കുമോ എന്നും കള്ളന്മാരെ ലോക്കപ്പിൽ പൂട്ടിയിടുമോ എന്നുമായി പിന്നീട് സംശയങ്ങൾ. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടറിയാൻ കല്ലുകുന്ന് അങ്കണവാടിയിലെ വിദ്യാർഥികളാണ് കട്ടപ്പന പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. കുട്ടികളിൽ പോലീസിനെക്കുറിച്ചുള്ള ഭയം അകറ്റുന്നതിനും നിയമവ്യവസ്ഥയെക്കുറിച്ച് അവബോധം നൽകുന്നതിനുമായാണ് സന്ദർശനം സംഘടിപ്പിച്ചത്. കട്ടപ്പന എസ്.ഐ. ബേബി ബിജുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിദ്യാർഥികളെ മധുരം നൽകി സ്വീകരിച്ചു. പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയാണെന്നും ക്രമസമാധാനപാലനത്തിൽ പോലീസിന്റെ പങ്കെന്താണെന്നും പബ്ലിക് റിലേഷൻ ഓഫീസർ ആയ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ് വർഗീസ്, ഫൈസൽ, എബിൻ ജോൺ, സിവിൽ പോലീസ് ഓഫീസർ ശരണ്യപ്രസാദ് എന്നിവർ ലളിതമായി കുട്ടികളോട് പറഞ്ഞു. സ്റ്റേഷനിലെ വിവിധ ആയുധങ്ങൾ, അവയുടെ പ്രവർത്തനരീതികൾ, വയർലെസ് സംവിധാനങ്ങൾ എന്നിവ കുട്ടികൾക്ക് കൗതുകകരമായ അനുഭവമായി. നിയമംപാലിച്ച് വളരണമെന്നും പോലീസിനോട് സഹായങ്ങൾ തേടാമെന്നും കുട്ടികളോട് ഉദ്യോഗസ്ഥർ പറഞ്ഞു. Published: 20 Mar 2026, 01:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോലീസ് മാമന്മാരും കുഞ്ഞുങ്ങളും — Mathrubhumi | Boolokam | Boolokam