കുറ്റ്യാടി : കുറ്റ്യാടി പൊതുമരാമത്ത് ബിൽഡിങ് വിഭാഗത്തോട് ചേർന്നാണ് കുറ്റ്യാടി പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. എന്നാൽ, കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്കുള്ള വഴി തകർന്നുകിടന്നിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്നത് പ്രതിഷേധാർഹമാണെന്നാണ് ആളുകൾ പറയുന്നത്. സംസ്ഥാനപാതയിൽനിന്ന് ഏകദേശം നൂറുമീറ്റർ ദൂരംവരുന്ന വഴിയാണ്, റോഡേത് തോടേത് എന്നനിലയിലുള്ളത്. സ്റ്റേഷൻ വാഹനങ്ങൾക്കുപുറമേ നാല്പതിലധികം പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും പൊതുജനങ്ങളുടെ വാഹനങ്ങളും പോകേണ്ട വഴിയാണ് കാൽനടപോലും അസാധ്യമായതരത്തിൽ തകർന്നിരിക്കുന്നത്. കഴിഞ്ഞദിവസം പരാതിനൽകാൻ സ്റ്റേഷനിൽ എത്തിയയാൾ തെന്നിവീണതും ചർച്ചയായിരുന്നു. നിലവിൽ പൊതുമരാമത്ത് ബിൽഡിങ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് പോലീസ് സ്റ്റേഷനിലേക്കുള്ള റോഡുള്ളത്. പ്രസ്തുതവഴി ഉയർന്നതിനാൽ ടാറിങ് പറ്റില്ലെന്നും കോൺക്രീറ്റ് ചെയ്യാനായി പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നും പൊതുമരാമത്ത് ബിൽഡിങ് വിഭാഗം എ.ഇ.എ. അഖിൽ പറഞ്ഞു. To advertise here, Published: 19 Apr 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പോലീസ് സ്റ്റേഷനിലേക്കുള്ള വഴി തകർന്നിട്ട് മാസങ്ങൾ
M
MathrubhumiSource Link
21 days ago