പോളയിൽ കുരുങ്ങി തിരുവാർപ്പിലെ ജനങ്ങൾ; നീർനായശല്യം രൂക്ഷം

പോളയിൽ കുരുങ്ങി തിരുവാർപ്പിലെ ജനങ്ങൾ; നീർനായശല്യം രൂക്ഷം

M
MathrubhumiSource Link
കുമരകം : ജലാശയങ്ങളിൽ പോള തിങ്ങിനിറഞ്ഞതോടെ തിരുവാർപ്പിൽ ജനജീവിതം ദുസ്സഹമായി. മീഞ്ചിറ മുതൽ ശാസ്താംകടവ് വരെയുള്ള മീനച്ചിലാറിന്റെ പ്രധാന കൈവഴി രണ്ടുമാസമായി പോള നിറഞ്ഞുകിടക്കുകയാണ്. വീടുകളിൽ കുടിവെള്ളം എത്തിക്കാനും മത്സ്യത്തൊഴിലാളികളും കൃഷിക്കാരും യാത്രയ്ക്കായും ആശ്രയിക്കുന്നത് ഈ തോടിനെയാണ്. To advertise here, നെൽപ്പാടങ്ങൾ വിളവെടുപ്പ് തുടങ്ങിയത്തോടെ കർഷകർക്ക് നെല്ല് സംഭരിച്ച് വാഹനങ്ങളിൽ എത്തിക്കാൻ പ്രതിസന്ധി നേരിടുന്നു. ഒഴുക്കുനിലച്ച പോളക്കൂട്ടങ്ങളിൽ നീർനായശല്യവും രൂക്ഷമാണ്. പ്രദേശത്ത് ഒട്ടേറെ ആളുകളാണ് നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഒഴുക്കുനിലച്ച ജലാശയം എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും പടർന്നുപിടിക്കാൻ കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. പോള നീക്കംചെയ്ത് ശുചീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മൂരിപ്പാറ റെസിഡെൻസ്‌ വെൽഫെയർ അസോസിയേഷൻ പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകി. Published: 15 Mar 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോളയിൽ കുരുങ്ങി തിരുവാർപ്പിലെ ജനങ്ങൾ; നീർനായശല്യം രൂക്ഷം —… | Boolokam