മലപ്പുറം : പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ നടന്നു. 20 ശതമാനം റിസർവ് ഉൾപ്പെടെ 4435 പ്രിസൈഡിങ് ഓഫീസർമാർ, 4435 ഫസ്റ്റ് പോളിങ് ഓഫീസർമാർ, 8870 പോളിങ് ഓഫീസർമാർ എന്നിവരടക്കം 17,740 പോളിങ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുത്തത്. To advertise here, ഏഴ് ഓക്‌സിലറി പോളിങ് സ്റ്റേഷനുകളുൾപ്പെടെ ജില്ലയിൽ 3689 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ മൂന്ന് പോളിങ് സ്റ്റേഷനുകളിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരാണ് മേൽനോട്ടം. ഇവിടേക്ക് റിസർവ് ഉൾപ്പെടെ 24 ഉദ്യോഗസ്ഥരെ നിയമിച്ചു. 3686 പ്രിസൈഡിങ് ഓഫീസറും 3686 ഫസ്റ്റ് പോളിങ് ഓഫീസറും 7372 പോളിങ് ഓഫീസർമാരുമുൾപ്പെടെ 14744 ഉദ്യോഗസ്ഥരെയാണ് ആവശ്യമുള്ളത്. എന്നാൽ റിസർവ് ഉൾപ്പെടെ 17,740 പോളിങ് ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിൽ തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്നാംഘട്ടത്തിൽ പോളിങ് സാമഗ്രികളുടെ വിതരണത്തിനു മുൻപായി ഉദ്യോഗസ്ഥർക്ക് ഏത് പോളിങ് സ്റ്റേഷനിലാണ് ഡ്യൂട്ടി എന്ന് നിശ്ചയിക്കും. യോഗത്തിൽ നിരീക്ഷകരായ രാജേന്ദ്രകുമാർ, വിശേഷ് സാരംഗൽ, അജിത്ത് ബലാസോ കുംബാർ, ഷെവാങ് ഗ്യാച്ചോ ബൂട്ടിയ, എം.ബി. രാജേഷ് ഗൗഡ, എൻ.ഐ.സി ഓഫീസർ സഹന എന്നിവർ പങ്കെടുത്തു. Published: 30 Mar 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
M
MathrubhumiSource Link
about 1 month ago