പോളിങ് സ്റ്റേഷനുകളിൽ സ്ഥാപിച്ച ബൂത്ത് സ്റ്റിക്കറുകൾ നശിപ്പിച്ചനിലയിൽ

പോളിങ് സ്റ്റേഷനുകളിൽ സ്ഥാപിച്ച ബൂത്ത് സ്റ്റിക്കറുകൾ നശിപ്പിച്ചനിലയിൽ

M
MathrubhumiSource Link
താമരശ്ശേരി : കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡല പരിധിയിലെ പോളിങ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുമ്പ് പതിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് സ്റ്റിക്കറുകൾ അജ്ഞാതർ രാത്രിയുടെ മറവിൽ നശിപ്പിച്ചനിലയിൽ. കൊടുവള്ളി നിയോജകമണ്ഡല പരിധിയിൽ വരുന്ന രാരോത്ത് വില്ലേജിലെ 34-ാം നമ്പർ പോളിങ് സ്റ്റേഷനിൽ പതിച്ച ബൂത്ത് സ്റ്റിക്കർ പതിച്ച ചുമരിൽനിന്ന്‌ പറിച്ചെടുത്ത് കൊണ്ടുപോയ നിലയിലാണ്. വാവാട് വില്ലേജിലെ 91-ാം നമ്പർ ബൂത്തായ പനക്കോട് അസാസുൽ ഇസ്‌ലാം മദ്രസയിൽ പതിച്ച സ്റ്റിക്കറിന്റെ കാൽഭാഗത്തോളം കീറിയ നിലയിലാണ്. കൂടത്തായ് വില്ലേജിലെ 62-ാം നമ്പർ പോളിങ് സ്റ്റേഷനിൽ പതിച്ച ബൂത്ത് സ്റ്റിക്കറും നശിപ്പിച്ചിട്ടുണ്ട്. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ വരുന്ന കോടഞ്ചേരി വില്ലേജിലെ നൂറാംതോട് എയ്ഡഡ് മാപ്പിള എൽ.പി.എസിലെ 39, 42 നമ്പർ ബൂത്തുകൾക്ക് മുന്നിൽ പതിപ്പിച്ചിരുന്ന ബൂത്ത് സ്റ്റിക്കറുകൾ പറിച്ച് നിലത്തിട്ട നിലയിലാണ്. To advertise here, നിയോജകമണ്ഡലത്തിന്റെ പേര്, നമ്പർ, പോളിങ് സ്റ്റേഷന്റെ നമ്പർ, പേര്, ബി.എൽ.ഒ.മാരുടെ പേരും ഫോൺനമ്പറും, സെക്ടർ ഓഫീസറുടെ പേരും ഫോൺനമ്പറും, പരാതി പരിഹാരത്തിനുള്ള ഹെൽപ്പ്‌ലൈൻ/കൺട്രോൾ റൂം നമ്പർ എന്നിവ രേഖപ്പെടുത്തിയ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് സ്റ്റിക്കറുകളാണ് എല്ലാ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിലും പതിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഇവയിൽ അഞ്ചെണ്ണമാണ് കീറുകയോ പറിച്ചെറിയുകയോ ചെയ്ത നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുക്കുന്നതിനായി അതത് പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെ ബന്ധപ്പെടാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയതായും, ബൂത്തുകൾ മുന്നിൽ പതിപ്പിച്ച സ്റ്റിക്കറുകൾ നശിപ്പിക്കുന്നവരെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കൊടുവള്ളി നിയോജകമണ്ഡലം ഉപവരാണാധികാരി താമരശ്ശേരി എൽ.ആർ. തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ് അറിയിച്ചു. Published: 08 Apr 2026, 03:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോളിങ് സ്റ്റേഷനുകളിൽ സ്ഥാപിച്ച ബൂത്ത് സ്റ്റിക്കറുകൾ നശിപ്പി… | Boolokam