പോസ്റ്റൽ ബാലറ്റ് എത്തിയില്ല; വോട്ടുചെയ്യാനാകാതെ സംസ്ഥാനത്ത് 1,083 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

പോസ്റ്റൽ ബാലറ്റ് എത്തിയില്ല; വോട്ടുചെയ്യാനാകാതെ സംസ്ഥാനത്ത് 1,083 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 08 April 2026, 07:38 AM IST പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI ആലപ്പുഴ: പോസ്റ്റൽ ബാലറ്റ് എത്താഞ്ഞതിനാൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പുജോലിക്കു നിയോഗിച്ച 1,083 ജീവനക്കാർക്ക് വോട്ടു ചെയ്യാനായില്ല. To advertise here, ക്ലാസിനു ഹാജരാകുമ്പോഴോ പോളിങ് സാമഗ്രികൾ വാങ്ങാനെത്തുമ്പോഴോ വോട്ടു ചെയ്യാൻ അവസരമുണ്ടായിരുന്നു. എന്നാൽ, ക്ലാസുകൾക്ക് എത്തിയപ്പോൾ ബാലറ്റ് കിട്ടിയില്ല. പ്രത്യേകം കേന്ദ്രങ്ങൾ അതതു നിയമസഭാമണ്ഡലത്തിൽ ഏർപ്പെടുത്തിയെങ്കിലും ഇവിടെയും ബാലറ്റു ക്ഷാമം പ്രശ്നമായി. തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുസംബന്ധിച്ച കണക്കെടുത്തപ്പോഴാണ് 1,083 പേർക്ക് വോട്ടുചെയ്യാനായില്ലെന്നു വ്യക്തമായത്. തിരുവനന്തപുരം-203, കൊല്ലം-317, പത്തനംതിട്ട-109, കോട്ടയം-277, ഇടുക്കി-26, എറണാകുളം-83, തൃശ്ശൂർ-13, പാലക്കാട്-20, മലപ്പുറം-10, വയനാട്-എട്ട്, കോഴിക്കോട്-എട്ട്, കണ്ണൂർ-നാല്, കാസർകോട്-അഞ്ച് എന്നിങ്ങനെയാണ് വോട്ടു ചെയ്യാനുള്ളവർ. ആലപ്പുഴയിൽ മാത്രമാണ് ആവശ്യത്തിനു ബാലറ്റ് ലഭിച്ചത്. ഒരുവിഭാഗം ആരോഗ്യവകുപ്പു ജീവനക്കാർക്കും വോട്ടുചെയ്യാനാകാത്ത സ്ഥിതിയുണ്ട്. തിരഞ്ഞെടുപ്പു ദിവസം ഇവർ ജോലിക്കെത്തണം. ഇതിനായി ജില്ലാമെഡിക്കൽ ഓഫീസർമാർ ഉത്തരവിറക്കിയിട്ടുണ്ട്. രാവിലെ മുതൽ ജോലിചെയ്യുന്നവർക്ക് വോട്ടുചെയ്യാനാകാത്ത അവസ്ഥയാകും. ഇതിനു പുറമേയാണ് ക്ലറിക്കൽ പിശകുമൂലം പോസ്റ്റൽ വോട്ടർപട്ടികയിൽ പേരില്ലാതെ പോയവരും. ആലപ്പുഴയിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പരിശീലനത്തിനെത്തിയപ്പോൾ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവരാണ് ഇവരെല്ലാം. എന്നാൽ, പോസ്റ്റൽ വോട്ടു ചെയ്യാനായി ഫെസിലിറ്റേഷൻ സെന്ററിലെത്തിയപ്പോൾ വോട്ടർപട്ടികയിൽ പേരില്ല. ഇതിനെതിരേ ബാങ്കുജീവനക്കാരുടെ സംഘടനയായ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പരാതി നൽകിയിട്ടുണ്ട്. Content Highlights: 1,083 election staff unable to vote due to ballot shortages., Significant failures reported across multiple Kerala districts., Clerical errors led to names missing from postal voter lists., Health department staff face duty conflicts preventing them from voting. Published: 08 Apr 2026, 07:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോസ്റ്റൽ ബാലറ്റ് എത്തിയില്ല; വോട്ടുചെയ്യാനാകാതെ സംസ്ഥാനത്ത്… | Boolokam