പ ലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഒരു മഴ പെയ്യുമ്പോഴേക്കും റോഡിൽ രൂപപ്പെടുന്ന കുഴികൾ അപകടങ്ങളുമുണ്ടാക്കാറുണ്ട്. ഇത്തരത്തിൽ റോഡിലുണ്ടായ കുഴി അടയ്ക്കുന്ന സംരംഭകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ബെംഗളൂരു സ്വദേശിയായ അഖിൽ യാദവാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. To advertise here, പോർഷെ കാറിന്റെ ബോണറ്റ് സിമന്റ് മിശ്രിതമുണ്ടാക്കാൻ ഉപയോഗിച്ചായിരുന്നു അഖിലിന്റെ പ്രതിഷേധം. ചുവപ്പ് നിറമുള്ള പോർഷെയിൽ വന്നിറിങ്ങിയ അഖിൽ നിർമാണസാമ്ഗ്രികൾ ഇറക്കിവെച്ച് ജോലി തുടങ്ങുന്നത് വീഡിയോയിൽ കാണാം. തന്റെ കോട്ടും കണ്ണടയും സഹായിക്ക് ഊരി കൊടുത്ത ശേഷം ചാക്കിൽ നിന്ന് സിമന്റ് ബോണറ്റിലേക്ക് ഇടുന്നതും ശ്രദ്ധാപൂർവം മിശ്രിതം തയ്യാറാക്കുന്നതും വീഡിയോയിലുണ്ട്. അത് കുഴിയിലേക്കിട്ട് അടച്ചശേഷം കാറുമെടുത്ത് തിരിച്ചുപോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തത്. ഇതൊരു പ്രതിഷേധം പോലെയാണ് അദ്ദേഹം ചെയ്തതെന്നാണ് പലരും കമന്റ് ചെയ്തത്. ഇനിയെങ്കിലും അധികാരികൾ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിലർ കുറിച്ചു. എന്നാൽ വെറും ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇതെന്നും കമന്റുകളുണ്ട്. Content Highlights: Entrepreneur Akhil Hemadri repairs Bengaluru potholes using his luxury Porsche as a mixing tool., The viral video highlights public frustration with recurring civic infrastructure failures. Published: 22 Apr 2026, 11:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പോർഷെയുടെ ബോണറ്റിൽവെച്ച് സിമന്റ് കുഴച്ചു, ശേഷം റോഡിലെ കുഴിയടച്ചു; ചർച്ചയായി സംരഭകന്റെ വീഡിയോ
M
MathrubhumiSource Link
18 days ago