പ്രകൃതിദുരന്തമോ? മനുഷ്യനിർമിതമോ? ആർത്തലച്ച് വീണ്ടും പ്രളയകാല വിവാദം

പ്രകൃതിദുരന്തമോ? മനുഷ്യനിർമിതമോ? ആർത്തലച്ച് വീണ്ടും പ്രളയകാല വിവാദം

M
MathrubhumiSource Link
തിരുവനന്തപുരം: 2018-ലെ പ്രളയം പ്രകൃതിദുരന്തമല്ലെന്നും മനുഷ്യനിർമിതമാണെന്നുമുള്ള ആരോപണം പ്രളയാനന്തരം നിരന്തരം ഉയർന്നുവന്നതാണ്. എല്ലാ അണക്കെട്ടുകളും ഒരുമിച്ച് തുറന്നുവിട്ട് മഹാപ്രളയം സൃഷ്ടിച്ചത് കെടുകാര്യസ്ഥതയുടെയും ആസൂത്രണമില്ലായ്മയുടെയും ബാക്കിപത്രമാണെന്ന്, കാലവർഷക്കെടുതി ചർച്ചചെയ്യാൻ 2018 ഓഗസ്റ്റ് 30-ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ആരോപിച്ചിരുന്നു. To advertise here, പ്രളയസമയത്ത് മാത്യു ടി. തോമസ് ആയിരുന്നു ജലസേചന മന്ത്രി. വൈദ്യുതി മന്ത്രി എം.എം. മണിയും. മുഖ്യമന്ത്രി പിണറായി വിജയനും എം.എം. മണിയും പിന്നീട് ജലസേചന വകുപ്പ് ഏറ്റെടുത്ത കെ. കൃഷ്ണൻകുട്ടിയുമൊക്കെ ആക്ഷേപങ്ങൾ സഭയിൽത്തന്നെ തള്ളിയിരുന്നെങ്കിലും തക്കംകിട്ടുമ്പോഴൊക്കെ പ്രതിപക്ഷം അത് ആയുധമാക്കി. ഈ തിരഞ്ഞെടുപ്പുകാലത്തും സർക്കാരിനോട് ഉത്തരംതേടി അതേ പ്രളയകാല വിവാദം ആർത്തലച്ചെത്തുന്നുവെന്നുവേണം കരുതാൻ. കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ടും മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)യുടെ വിശകലനപഠനവും ഉയർത്തിക്കാട്ടിയാണ് സർക്കാർ എക്കാലത്തും പിടിച്ചുനിൽക്കുന്നത്. പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം പിന്നീട് കാലാവസ്ഥാ നിരീക്ഷണവിഭാഗവും നിഷേധിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയകാരണമെന്നും കേരളത്തിൽ 75 ശതമാനത്തോളം പ്രളയസാധ്യതാ പ്രദേശമാണെന്നുമായിരുന്നു അവരുടെ വിശദീകരണം. അതേസമയം മുല്ലപ്പെരിയാറിൽനിന്ന് വെള്ളം തുറന്നുവിട്ടത് പ്രളയത്തിന്റെ ആഘാതം കൂട്ടിയെന്ന് സർക്കാർ പിന്നീട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് സമ്മതിക്കുന്നുണ്ട്. ഇടുക്കി ഡാം തുറക്കാനുണ്ടായ സാഹചര്യം വിശദീകരിക്കുമ്പോഴായിരുന്നു വൈദ്യുതി ബോർഡ് ഈ കുറ്റസമ്മതം നടത്തിയതെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ട്. 2018 സെപ്റ്റംബറിൽ യൂറോപ്യൻ സയൻസസ് യൂണിയന്റെ ഹൈഡ്രോളജി ആൻഡ് എർത്ത് സയൻസസ് ജേണലിൽ ഗാന്ധി നഗർ ഐ.ഐ.ടി.യുടേതായിവന്ന പഠനറിപ്പോർട്ടും സർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അത് അശാസ്ത്രീയവും അപൂർണവും എന്നുപറഞ്ഞ് സർക്കാർ തള്ളുകയായിരുന്നു. കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ട് പരമാവധി നിയന്ത്രിച്ചാണ് അണക്കെട്ടുകളിലെ വെള്ളം പുറത്തേക്കൊഴുക്കിയത്. ഇടുക്കിയിൽനിന്ന് സെക്കൻഡിൽ 8000 ഘനമീറ്റർ വെള്ളം പുറത്തുവിടാമെന്നിരിക്കേ സെക്കൻഡിൽ 1500 ഘനമീറ്റർ വെള്ളം മാത്രമാണ് ഒഴുക്കിവിട്ടത്. ഒഴുകിവന്ന വെള്ളത്തിൽ പരമാവധി ഉൾക്കൊള്ളാൻ ഇടുക്കി അണക്കെട്ടിന് കഴിഞ്ഞു. ഇടമലയാറിൽനിന്ന് 1272 ഘനമീറ്ററും കക്കിയിൽനിന്ന് 899 ഘനമീറ്ററും വെള്ളം മാത്രമാണ് പുറത്തേക്കൊഴുക്കിയത്. ഈ രണ്ട് അണക്കെട്ടുകളിൽനിന്നും യഥാക്രമം 3012 ഘനമീറ്ററും 1788 ഘനമീറ്ററും വെള്ളം പരമാവധി പുറത്തുവിടാമെന്നിരിക്കേയാണിത്.ഇടമലയാറിൽനിന്ന് ഒഴുകിവന്ന അധികജലം മാത്രമാണ് തുറന്നുവിട്ടത്. പെരിങ്ങൽക്കുത്ത് അണ മാത്രമാണ് കവിഞ്ഞൊഴുകിയത്. മറ്റ് അണക്കെട്ടുകൾ മുഴുവൻ നിയന്ത്രണവിധേയമായിരുന്നു. കക്കി വൈകിയാണ് തുറന്നത്. ഇത് കുട്ടനാടിന്റെ സംരക്ഷണത്തിനായാണ്. 2.25 ബി.സി.എം. (ബില്യൺ ക്യുബിക് മീറ്റർ) ജലം ഉൾക്കൊള്ളാനുള്ള ശേഷിയേ കേരളത്തിലെ നദികൾക്കുള്ളൂ. ഈസമയത്ത് നദികളിൽ 14 ബി.സി.എം. ജലമാണ് ഒഴുകിയെത്തിയത്. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പിള്ളി സ്പിൽവേ എന്നിവിടങ്ങളിൽ ജലമൊഴുക്ക് തടസ്സപ്പെട്ടു. തണ്ണീർമുക്കം ബണ്ടിൽ മൂന്നുമടങ്ങ് വെള്ളം ഒഴുകിയെത്തി. ഇത് നദികളുടെ ഗതിമാറാനിടയാക്കി. മദ്രാസ് ഐ.ഐ.ടി. ജലവൈദ്യുത പദ്ധതിക്കായി പരമാവധി വെള്ളം സംഭരിക്കാനാവുംവിധമാണ് സംഭരണികൾ രൂപകല്പന ചെയ്തിട്ടുള്ളത്. 39 അണക്കെട്ടുകളും ജൂലായ് അവസാനത്തോടെതന്നെ പരമാവധി സംഭരണശേഷിയിൽ എത്തിയിരുന്നു. ഓഗസ്റ്റിൽ പെയ്ത മഴവെള്ളം സംഭരിക്കണമെങ്കിൽ അത് തുറന്നുവിടാതെ തരമില്ലായിരുന്നു. വെള്ളപ്പൊക്കത്തിൽ പ്രധാനപങ്ക് പെരിങ്ങൽകുത്തിന്റേതാണ്. സെക്കൻഡിൽ 3500 ക്യുബിക് മീറ്ററായിരുന്നു അവിടെനിന്നുള്ള പ്രവാഹം. ഇടുക്കിയിൽനിന്നുള്ളത് 1860 ക്യുബിക് മീറ്റർ മാത്രമായിരുന്നു. പെരിയാർ തടത്തിലെ ജലസംഭരണികൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിൽ പങ്കുവഹിച്ചെന്ന് കരുതാനാവില്ല. സി.എ.ജി. ഓഡിറ്റ് റിപ്പോർട്ട് ഒരു മുന്നറിയിപ്പുമില്ലാതെ ഏതുനിമിഷവും തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇടുക്കി അണക്കെട്ടിന്റെ ഭദ്രത ഉറപ്പുവരുത്താൻ അതിൽനിന്ന് വെള്ളം നിയന്ത്രിതമായി തുറന്നുവിടൽ ഉറപ്പുവരുത്താനുള്ള സജ്ജീകരണം കെ.എസ്.ഇ.ബി.ക്ക് ചെയ്യേണ്ടിവന്നു. കനത്ത പ്രളയദിവസങ്ങളിൽ മുല്ലപ്പെരിയാറിൽനിന്ന് 169.97 എം.സി.എം. വെള്ളം തുറന്നിവിട്ടില്ലായിരുന്നുവെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാനാവുമായിരുന്നു. പ്രളയകാലത്ത് റിസർവോയർ പ്രവർത്തനങ്ങൾക്ക് ഒരു റൂൾ കർവും പിന്തുടർന്നിട്ടില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മന്ത്രി നൽകിയ മറുപടി ജലസേചനമന്ത്രി കെ. കൃഷ്ണൻകുട്ടി 2018 നവംബർ 30-ന് നിയമസഭയിൽ നൽകിയ മറുപടി: തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളും വെള്ളപ്പൊക്കം ഉണ്ടാകുന്നതിനുമുൻപുതന്നെ 2018 ജൂലായ് 16-ന് പരമാവധി ഉയർത്തിയിട്ടുള്ളതാണ്. ഇതിൽ ഒരു ഷട്ടറിന്റെ ഡി ഷാക്കിൾ ഒടിഞ്ഞുപോയതുകാരണം ഷട്ടർ താഴുകയും 2018 ഓഗസ്റ്റ് 15-ന് യന്ത്രസഹായത്താൽ പരമാവധി ഉയർത്തുകയും ചെയ്തു. ഒരുഘട്ടത്തിലും ഷട്ടറുകളുടെ നിരപ്പിന് മുകളിൽ ജലം ഉയർന്നിട്ടില്ല. ഓഗസ്റ്റ് ഒന്നാം തിയതിമുതൽ നിലവിലുള്ള മൺചിറകൾ പൊളിച്ചുതുടങ്ങിയിരുന്നു. ആയതിനാൽ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന അധികവെള്ളം ഒഴുകുന്നതിന് തടസ്സങ്ങളൊന്നുമുണ്ടായില്ല. Content Highlights: Examination of the 'man-made vs natural' debate regarding the 2018 floods., Analysis of dam management strategies, including Idukki and Mullaperiyar., Review of conflicting reports from IIT Madras, Central Water Commission, and CAG., Evaluation of government responses to flood mitigation and infrastructure failures., Contextualizing historical flood data within current 2026 environmental discussions. Published: 08 Apr 2026, 06:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രകൃതിദുരന്തമോ? മനുഷ്യനിർമിതമോ? ആർത്തലച്ച് വീണ്ടും പ്രളയകാ… | Boolokam