ചെർക്കള : പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ ബദറുദ്ദീൻ എന്ന കാലിയ ബദറുദ്ദീ(37) നെയാണ് എറണാകുളത്തുനിന്ന് വിദ്യാനഗർ പോലീസ് പിടിച്ചത്. ഒന്നരമാസം മുമ്പാണ് 15-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. To advertise here, പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതോടെ ബദറുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ ഇൻസ്പെക്ടർ എം.വി.വിനീഷ്‌കുമാർ നൽകിയ നിർദേശത്തെത്തുടർന്നാണ് പോലീസ് സംഘം എറണാകുളത്തെത്തി പ്രതിയെ പിടിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ബദറുദ്ദീന്റെ പേരിൽ പതിനഞ്ചിലേറെ കേസുള്ളതായി പോലീസ് പറഞ്ഞു. വിദ്യാനഗർ എസ്.ഐ. സഫ്‌വാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വാഹിദ്, സിവിൽ പോലീസ് ഓഫീസർമാരായ സജേഷ്, ഉണ്ണികൃഷ്ണൻ, സനീഷ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. Published: 23 Apr 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
