ചാണപ്പാറ : വർഷങ്ങളായി പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പകിട്ടിൽ നിൽക്കുന്ന ചാണപ്പാറ സ്റ്റേഡിയത്തിന്റെ വികസനപദ്ധതികൾ ഇന്നും യാഥാർഥ്യമായിട്ടില്ല. പ്രഖ്യാപനങ്ങളിൽ ഉൾപ്പെട്ടിരുന്ന സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, യുവജനങ്ങൾക്ക് പ്രയോജനകരമായ കായികസംവിധാനങ്ങൾ എന്നിവ ഒന്നും നടപ്പായിട്ടില്ല. To advertise here, ഒരുകാലത്ത് പ്രദേശത്തെ കായികപ്രവർത്തനങ്ങളുടെ കേന്ദ്രമായി നിലകൊണ്ടിരുന്ന ചാണപ്പാറ സ്റ്റേഡിയം ഇന്ന് പരിപാലനമില്ലാതെ നശിച്ച അവസ്ഥയിലാണ്. ചുറ്റുമതിൽ ഇടിഞ്ഞിരിക്കുന്നതും നിലം കുണ്ടും കുഴിയുമായിരിക്കുന്നതുമെല്ലാം സ്റ്റേഡിയത്തിന്റെ നാശത്തിന് ആക്കംകൂട്ടുന്നു. പ്രാദേശത്തെ യുവജനങ്ങളും സംഘടനകളും പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പ്രശ്നം കൊണ്ടുവന്നിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. സ്റ്റേഡിയം നവീകരണത്തിനുവേണ്ടി അനുവദിച്ച ഫണ്ടുകൾ എവിടെയെന്നും നാട്ടുകാർ ചോദിക്കുന്നു. അധികൃതർ ഉടൻ ഇടപെട്ട് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. Published: 17 Apr 2026, 04:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രഖ്യാപനങ്ങൾ നടന്നില്ല, ചാണപ്പാറ സ്റ്റേഡിയത്തിൽ എന്ന് ആരവമുയരും?
M
MathrubhumiSource Link
23 days ago