ന്യൂസ് ഡെസ്‌ക് Last Updated: 21 March 2026, 04:42 AM IST പ്രതീകാത്മക ചിത്രം | Photo: Mathrubhumi തിരുവനന്തപുരം: സ്ഥാനാർഥികളുടെ മുഖംതെളിഞ്ഞുവന്നതോടെ പുകഞ്ഞുകത്തുന്ന പ്രതിഷേധങ്ങളണയ്ക്കാൻ തീവ്രശ്രമവുമായി മുന്നണികൾ. To advertise here, എൽ.ഡി.എഫ്. പ്രധാനനേതാക്കൾ വിട്ടുപോയി എതിർപാളയത്തിൽ സ്ഥാനാർഥികളായതാണ് സി.പി.എമ്മിന് നേരിടേണ്ടിവരുന്ന വെല്ലുവിളി. പ്രഖ്യാപിച്ച മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റേണ്ടിവന്നതും തിരിച്ചടിയായി. പത്രികനൽകാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുമാത്രം ബാക്കിനിൽക്കേ മൂന്നുസീറ്റിൽ എൽ.ഡി.എഫിന് സ്ഥാനാർഥികളായിട്ടില്ല. തിരുവനന്തപുരത്ത് സുധീർ കരമന ഇടതുസ്വതന്ത്രനാവുമെന്ന് വാർത്തയുണ്ടെങ്കിലും ഒദ്യോഗിക പ്രഖ്യാപനമായിട്ടില്ല. നിശ്ചയിച്ച മണ്ഡലത്തിൽ മത്സരത്തിനിറങ്ങാതെ ഒരു മന്ത്രി മാറിനിന്ന അനുഭവം സി.പി.എമ്മിന് ആദ്യമായാണ് നേരിടേണ്ടിവന്നത്. അങ്ങനെ, മന്ത്രി വി. അബ്ദുറഹ്‌മാനെ താനൂരിൽനിന്ന് തിരൂരിലേക്ക് മറ്റേണ്ടിവന്നു. തിരൂരിൽ ഇപ്പോൾ സി.പി.എമ്മിന് സ്ഥാനാർഥിയായിട്ടില്ല. മങ്കടയിൽ പ്രഖ്യാപിച്ച എം.പി. അലവിയും പ്രചാരണത്തിനിറങ്ങിയിട്ടില്ല. ഇവിടെയും സ്ഥാനാർഥിയെ മാറ്റാനുള്ള ഒരുക്കത്തിലാണ് സി.പി.എം. ഐ.എൻ.എലിന് നൽകിയ കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലും സ്ഥാനാർഥിയെ കണ്ടെത്താനായില്ല. യു.ഡി.എഫ്. 48 മണിക്കൂറോളം മാരത്തൺ ചർച്ചകൾക്കുശേഷമാണെങ്കിലും എല്ലാമണ്ഡലത്തിലും സ്ഥാനാർഥികളെ നിശ്ചയിക്കാനായത് യു.ഡി.എഫിന് ആശ്വാസമായി. എന്നാൽ, പെരുമ്പാവൂരിൽ സിറ്റിങ് എം.എൽ.എ.യായിട്ടും സീറ്റുകിട്ടിയില്ലെന്നതിന്റെ പ്രതിഷേധം എൽദോസ് കുന്നപ്പിള്ളി പരസ്യമായി ഉയർത്തി. പറഞ്ഞുപറ്റിച്ചുവെന്നതാണ് ഏറ്റുമാനൂരിൽ ജോസഫ് വാഴക്കനെ സ്ഥാനാർഥിയാക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം. സി.പി.എമ്മിനോട് കലഹിച്ച് പുറത്തുവന്ന നേതാക്കളെ പിന്തുണച്ചതിന്റെപേരിൽ പയ്യന്നൂരിലും തളിപ്പറമ്പിലും വിമതരായി മത്സരിക്കുമെന്ന നേതാക്കളുടെ ഭീഷണിയും കോൺഗ്രസ് നേരിടുകയാണ്. ആലപ്പുഴയിൽ ഡി.സി.സി. ഭാരവാഹികളാണ് നേതൃത്വത്തിനെതിരേ പൊട്ടിത്തെറിച്ചതും പൊട്ടിക്കരഞ്ഞതും. നേമത്തും പുനലൂരും ചടയമംഗലത്തും കോൺഗ്രസ് പ്രാദേശിക പ്രതിഷേധം നേരിടുകയാണ്. ചിറയിൻകീഴിൽ കഴിഞ്ഞതവണ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ബി.ജെ.പി.യിൽ ചേർന്നു. എൻ.ഡി.എ. മുതിർന്നനേതാക്കൾപോലും സീറ്റിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ് ബി.ജെ.പി.യിൽ. ഒന്നാംഘട്ട പട്ടികയിൽപ്പോലും ഇടംലഭിക്കാതെ കുമ്മനം രാജശേഖരന് അടക്കം കാത്തിരിക്കേണ്ടിവന്നു. എം.ടി. രമേശിനും ടി.പി. സിന്ധുകുമാറിനും ഇപ്പോഴും സീറ്റില്ല. ബി. ഗോപാലകൃഷ്ണനും പ്രതീക്ഷിച്ച മണ്ഡലത്തിൽനിന്ന് ഒടുവിൽ മാറേണ്ടിവന്നു. ഇനിയും ബി.ജെ.പി.യിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് ബാക്കിയാണ്. എൻ.ഡി.എ.യിൽ സീറ്റിന്റെകാര്യത്തിൽ തീരുമാനമുണ്ടാകാത്തതിനാൽ, ഒറ്റയ്ക്ക് സ്ഥാനാർഥിയെ നിർത്തേണ്ടിവരുമെന്ന് കാമരാജ് കോൺഗ്രസ് നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. ട്വന്റി 20-യ്ക്കും ബി.ഡി.ജെ.എസിനും അനുവദിച്ച സീറ്റിനെച്ചൊല്ലിയും പ്രാദേശിക എതിർപ്പുകളുണ്ട്. ആറന്മുളപോലും ബി.ഡി.ജെ.എസിന് കൊടുക്കാനായിരുന്നു ആദ്യത്തെ ധാരണ. ഇതിൽ എതിർപ്പുയർന്നപ്പോഴാണ് ബി.ജെ.പി. ഏറ്റെടുത്തതും കുമ്മനം സ്ഥാനാർഥിയായതും. Content Highlights: LDF faces internal crisis with candidate changes and vacant seats., UDF struggles with public protests from sitting MLAs and local leaders., NDA faces seat allocation delays and dissatisfaction among senior leaders., Election deadline pressure exacerbating internal party friction. Published: 21 Mar 2026, 04:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രഖ്യാപിച്ച സ്ഥാനാർഥികളെ മാറ്റേണ്ടിവന്ന് LDF; നിശ്ചയിച്ച സ്ഥാനാർഥികൾക്കെതിരേ UDF-ൽ പ്രതിഷേധം
M
MathrubhumiSource Link
about 2 months ago