പ്രചാരണം തുടങ്ങി ടി.വി.കെ: ‘വിസിൽ വിപ്ലവ’ത്തിന്റെ തുടക്കമെന്ന് വിജയ്

പ്രചാരണം തുടങ്ങി ടി.വി.കെ: ‘വിസിൽ വിപ്ലവ’ത്തിന്റെ തുടക്കമെന്ന് വിജയ്

M
MathrubhumiSource Link
ചെന്നൈ : ഡി.എം.കെ. സർക്കാരിനെതിരേ രൂക്ഷ വിമർശനവും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ മൂർച്ചയേറിയ വാക്കുകളും ആയുധമാക്കി ടി.വി.കെ. നേതാവ് വിജയ് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ നാമനിർദേശപത്രിക സമർപ്പിച്ചശേഷം താൻ മത്സരിക്കുന്ന രണ്ടുമണ്ഡലങ്ങളിലൊന്നായ ചെന്നൈ പെരമ്പൂരിലാണ് വിജയ് പ്രചാരണം ആരംഭിച്ചത്. To advertise here, 'വിസിൽ വിപ്ലവ'ത്തിന്റെ തുടക്കമാണ് ഈ തിരഞ്ഞെടുപ്പെന്ന് നൂറുകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി വിജയ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുന്നു. മയക്കുമരുന്നിന്റെ കേന്ദ്രമായി തമിഴ്‌നാട് മാറി. ക്രമസമാധാനനില ഇത്രയും മോശമായതിനു കാരണക്കാരൻ മുഖ്യമന്ത്രി സ്റ്റാലിനാണ്. ഡി.എം.കെ. ഭരണത്തിൽ ജനങ്ങൾ, പ്രത്യേകിച്ച്‌ സ്ത്രീകളും കുട്ടികളും തീരേസുരക്ഷിതരല്ല. ഭരണത്തിലേറിയ അഞ്ചുവർഷക്കാലം സ്റ്റാലിന് പോലീസ് വകുപ്പിന്റെ നിയന്ത്രണമുണ്ടായിരുന്നിട്ടും അടിസ്ഥാനസുരക്ഷ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണകൂടത്തിന്റെ ആവശ്യമെന്തിനാണെന്നും വിജയ് ചോദിച്ചു. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും സ്റ്റാലിനെ ബാധിക്കുന്ന കാര്യമേയല്ല. കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കാൻ വെമ്പുന്ന ഡി.എം.കെ.യുടെ ലക്ഷ്യം അഴിമതിയും കൊള്ളയടിക്കലും മാത്രമാണ്. ജനങ്ങളെ കൊള്ളയടിച്ച പണമാണ് അവർ ഇപ്പോൾ ജനങ്ങൾക്കുതന്നെ നൽകാൻ പോകുന്നത്. ഡി.എം.കെ.യുടെ ചെവിയിൽ വിസിൽ ഊതി തിരികെ അയയ്ക്കുകയാണ് ടി.വി.കെ.യുടെ ലക്ഷ്യം. ഡി.എം.കെ. ജനങ്ങളെ സമർഥമായി വഞ്ചിച്ചതുപോലെ, ടി.വി.കെ. തിരിച്ചടിച്ച് അവരെ സമർഥമായി പുറത്താക്കുമെന്നും വിജയ് പറഞ്ഞു. പാർട്ടിയുടെ വിസിൽ ചിഹ്നത്തെ പിന്തുണയ്ക്കാൻ വോട്ടർമാരോട് ആഹ്വാനംചെയ്ത വിജയ് തമിഴ്‌നാട്ടിൽ 'വിസിൽ വിപ്ലവത്തിന്റെ' തുടക്കം കുറിക്കുമെന്നും പറഞ്ഞു. 'എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച് ജനങ്ങളെ സേവിക്കാൻ ഞാൻ ഇവിടെ എത്തിയിരിക്കുകയാണ്. ഹൃദയത്തിലെ എല്ലാവേദനകളും സഹിച്ചുകൊണ്ട് ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്കുവേണ്ടി മാത്രമാണ്. ഞാൻ നിങ്ങളെ ഒരിക്കലുംചതിക്കില്ല. ബഹുകോണ മത്സരമൊന്നുമില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പ്രധാനപോരാട്ടം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണ്. ജനവിരുദ്ധ സർക്കാർ നയിക്കുന്ന സ്റ്റാലിനെയാണോ തന്റെ ജനങ്ങളെ സ്നേഹിക്കുന്ന വിജയ്‌യെയാണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കുക’-വിജയ് പറഞ്ഞു. കൊളത്തൂർ, വില്ലിവാക്കം ഉൾപ്പെടെ ചെന്നൈയിലെ അഞ്ചുസ്ഥലങ്ങളിൽ വിജയ് തിങ്കളാഴ്ച പ്രചാരണം നടത്തി. Published: 31 Mar 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!