പ്രചാരണം യോഗത്തിൽ, ആവേശത്തിന് കുറവുമില്ല

പ്രചാരണം യോഗത്തിൽ, ആവേശത്തിന് കുറവുമില്ല

M
MathrubhumiSource Link
എൽ.ഡി.എഫ്. സ്ഥാനാർഥി നിർമല ജിമ്മി വെളിയന്നൂരിലെ കൺവെൻഷനിൽ സംസാരിക്കുന്നു To advertise here, എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേൽ വോട്ടർമാരെ നേരിൽ കാണുന്നു കുറവിലങ്ങാട് : സ്ഥാനാർഥിയുടെ വലിയ കട്ട്ഔട്ടുകളോ ഭിത്തികൾ പൂർണമായും കൈയടക്കിയുള്ള പോസ്റ്റർ പ്രചാരണമോ അല്ല ആദ്യഘട്ടങ്ങളിലെ പ്രചാരണ ആയുധം. റോഡ് ഷോയും വിവിധ തലങ്ങളിലെ കൺവെൻഷനുകളുമായാണ് സ്ഥാനാർഥികൾ മുന്നേറുന്നത്. ചുരുങ്ങിയ സമയ പരിധിക്കുള്ളിൽ പരമാവധി വോട്ടർമാരിലേക്ക് സ്ഥാനാർഥികൾ തന്നെ നേരിട്ട് എത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ലക്ഷ്യമിടുന്നത്. എൽ.ഡി.എഫ്. സ്ഥാനാർഥി നിർമല ജിമ്മിയുടെ നിയോജക മണ്ഡലംതല കൺവെൻഷൻ നടത്തി. തിങ്കളാഴ്ച രാവിലെ 11-ന് കോട്ടയത്ത് വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക നൽകാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി ഞായറാഴ്ച മതമേലേധ്യക്ഷന്മാരെയും എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ജനറൽ സെകട്ടറി സുകുമാരൻ നായരെയും വിവിധ സമുദായ നേതാക്കളെയും സന്ദർശിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്തത്. പഞ്ചായത്തുതല കൺവെൻഷനുകളും തുടങ്ങി. വിവിധ ആരാധാനലയങ്ങളിലെ ഉത്സവ പെരുന്നാൾ ചടങ്ങുകളിലും എത്തി വോട്ട് തേടുന്നു. എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച നടന്നു. തിങ്കളാഴ്ച രാവിലെ 11-ന് പാലാ എൽ.ആർ. തഹസീൽദാർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കും. സ്ഥാനാർഥി പര്യടനത്തിനും തീയതികളായി. പകൽ സമയം ഒരു പഞ്ചായത്തിൽ വോട്ടർമാരെ നേരിൽ കാണുകയും വൈകീട്ട് നാലിന് മറ്റൊരു പഞ്ചായത്തിൽ സ്ഥാനാർഥി പര്യടനവും എന്ന നിലയിലാണ് പരിപാടി. Published: 23 Mar 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രചാരണം യോഗത്തിൽ, ആവേശത്തിന് കുറവുമില്ല — Mathrubhumi | Bo… | Boolokam