കറുകച്ചാൽ : പര്യടനങ്ങൾ പൂർത്തിയായതോടെ വോട്ടർമാരെ നേരിൽക്കാണുന്ന തിരക്കിലായിരുന്നു സ്ഥാനാർഥികൾ. വീടുകൾ കയറിയും കവലകളിലുമെല്ലാം സ്ഥാനാർഥികൾ വോട്ട് തേടി. എല്ലാ പഞ്ചായത്തുകളിലും ഓടി നടന്ന് അന്തിമഘട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ. To advertise here, കാഞ്ഞിരപ്പള്ളിയിലൂടെ ജയരാജ് എൻ. ജയരാജ് കാഞ്ഞിരപ്പള്ളി, കൊരട്ടി ഭാഗങ്ങളിലാണ് പ്രചാരണം നടത്തിയത്. ഭവന സന്ദർശനത്തിന് പുറമെ വീടുകൾ, വ്യാപാര, വ്യവസായശാലകൾ പ്രധാന കവലകളിലെല്ലാം വോട്ട് തേടി. പ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ സ്ക്വാഡ് പ്രവർത്തനങ്ങളും നടത്തി. പൊൻകുന്നവും പള്ളിക്കത്തോടും റോണി കെ.ബേബി ശനിയാഴ്ച പൊൻകുന്നം മേഖലയിലാണ് പ്രചാരണം നടത്തിയത്. ബസ്‌സ്റ്റാൻഡിലും പരിസരത്തും പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു. വ്യാപാരസ്ഥാപനങ്ങൾ, ആരാധനലായങ്ങൾ തുടങ്ങി വിവിധസ്ഥലങ്ങളെല്ലാം സന്ദർശിച്ചു. സ്വീകരണയോഗങ്ങളിലൂടെ പത്തനാട്, നെടുംകുന്നം, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി മേഖലയിലായിരുന്നു ജോർജ് കുര്യന്റെ പ്രചാരണം. കുടുംബസംഗമങ്ങളിൽ പങ്കെടുത്തു. പ്രധാന കവലകളിലെല്ലാം സ്വീകരണ യോഗങ്ങളും നടത്തി. വ്യാപാരസ്ഥാപനങ്ങളിലടക്കം വോട്ടർമാരെ കണ്ടു. പര്യടനം പള്ളിക്കത്തോട് പഞ്ചായത്തിൽ സമാപിച്ചു. Published: 05 Apr 2026, 12:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
