പ്രചാരണത്തിനെത്തിയ അബിനെ എസ്എഫ്ഐ പ്രവർത്തകർ കോഴഞ്ചേരി കോളേജിൽ തടഞ്ഞെന്ന് ആരോപണം,വിവാദം

പ്രചാരണത്തിനെത്തിയ അബിനെ എസ്എഫ്ഐ പ്രവർത്തകർ കോഴഞ്ചേരി കോളേജിൽ തടഞ്ഞെന്ന് ആരോപണം,വിവാദം

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 27 March 2026, 06:36 AM IST വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ പ്രതികളും പ്രചാരണത്തിനെത്തി.  യുഡിഎഫ് ആറന്മുള മണ്ഡലം സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോളേജിലെത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിരോധിച്ച കെഎസ്‌യുക്കാരും തമ്മിലുണ്ടായ സംഘര്‍ഷം കോഴഞ്ചേരി (പത്തനംതിട്ട): തിരഞ്ഞെടുപ്പു പ്രചാരണത്തിന് കോഴഞ്ചേരി സെയ്‌ന്റ് തോമസ് കോളേജിൽ എത്തിയ, ആറൻമുളയിലെ യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കിയെയും സംഘത്തെയും എസ്‍.എഫ്.ഐ.ക്കാർ തടഞ്ഞുവെന്ന് ആരോപണം. അതേസമയം, ആരോപണം തെറ്റാണെന്ന് എസ്‍.എഫ്.ഐ. ജില്ലാ നേതൃത്വം അറിയിച്ചു. To advertise here, വ്യാഴാഴ്ച 12.30-നാണ് സംഭവം. കോളേജ് ദിനാഘോഷം നടക്കുകയായിരുന്നു. സ്ഥാനാർഥിയും കെ.എസ്.യു.ക്കാരും മുദ്രാവാക്യം വിളിച്ചെത്തിയപ്പോൾ, മുദ്രാവാക്യം വിളി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതേയുള്ളൂവെന്നാണ് എസ്.എഫ്.ഐ. പറയുന്നത്. ഇവർ പ്രിൻസിപ്പലിനോട് പരാതി പറയുകയുംചെയ്തു. പ്രിൻസിപ്പൽ ആറന്മുള പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയതോടെ ഇരുവിഭാഗവും ശാന്തരായി. എല്ലാവരേയുംകണ്ട് വോട്ട് അഭ്യർഥിച്ചാണ് അബിൻ വർക്കി മടങ്ങിയത്. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഘത്തിലെ ചിലരും അബിൻ വർക്കിക്ക് ഒപ്പമുണ്ടായിരുന്നു. വീണാ ജോർജിനെ ആക്രമിച്ചെന്നകേസിലെ പ്രതികളും പ്രചാരണത്തിനെത്തി ഇലന്തൂർ : ആറൻമുളയിലെ യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കിക്കായി വോട്ടഭ്യർഥിച്ച്, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ പ്രതികളായ കെ.എസ്.യു. പ്രവർത്തകരും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ പ്രതികളായ കെഎസ്‌യു പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇലന്തൂർ ജങ്ഷനിൽ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് വോട്ട് അഭ്യർഥിക്കുന്നു കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം.സി. അതുൽ, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, ജില്ലാസെക്രട്ടറി സി.എച്ച്. മുബ്ബാസ്, ജില്ലാ ജനറൽസെക്രട്ടറി അജി സാം മയ്യിൽ, കെ.എസ്.യു. കല്യാശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ അഹമ്മദ് യാസിൻ എന്നിവരാണ് എത്തിയത്. വ്യാഴാഴ്ച ഇലന്തൂരിലെത്തിയ ഇവർ എസ്.ബി.ഐ., പെട്രോൾ പമ്പ്, വിവിധ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു. വീണാ ജോർജിനെതിരേ പ്രകടനം നടത്തിയതിന് തങ്ങളെ കള്ളക്കേസിൽ അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് ഇവർ വോട്ടർമാരോട് പറഞ്ഞു. ഇലന്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. മുകുന്ദൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം എസ്. സനിൽ, കോൺഗ്രസ്‌ പത്തനംതിട്ട ബ്ലോക്ക്‌ ജനറൽസെക്രട്ടറി സോജൻ ജോർജ്, യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. Content Highlights: UDF candidate Abin Varkey faced opposition during his campaign at St. Thomas College, Kozhencherry., SFI denied allegations of blocking the candidate, stating they only requested a stop to sloganeering., Police intervened to maintain order at the college campus., Controversy persists as KSU members involved in the Veena George protest case joined the Aranmula campaign. Published: 27 Mar 2026, 06:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രചാരണത്തിനെത്തിയ അബിനെ എസ്എഫ്ഐ പ്രവർത്തകർ കോഴഞ്ചേരി കോളേജ… | Boolokam