News Desk Last Updated: 17 Mar 2026, 05:44 pm IST പ്രതീകാത്മക ചിത്രം | Mathrubhumi തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി വെറും 24 ദിവസങ്ങൾ മാത്രം. ഏപ്രിൽ ഒൻപതിനാണ് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മേയ് നാലിനും. To advertise here, ഏപ്രിൽ അവസാനവാരമായിരിക്കും കേരളത്തിൽ വോട്ടെടുപ്പ് നടക്കുകയെന്നാണ് രാഷ്ട്രീയപാർട്ടികളും പ്രവർത്തകരും കരുതിയിരുന്നത്. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപനമുണ്ടാകുമെന്നും കരുതി. എന്നാൽ, ഏവരെയും ഞെട്ടിച്ച്, ഏറെ നേരത്തെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ രാഷ്ട്രീയപാർട്ടികൾ പ്രചാരണരംഗത്ത് സജീവമാകേണ്ട നിലയാണുള്ളത്.ഏപ്രിൽ ഒൻപതിനാണ് കേരളത്തിലെ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് പ്രധാന തീയതികൾ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി- മാർച്ച് 23 സൂക്ഷ്മ പരിശോധന- മാർച്ച് 24 പത്രിക പിൻവലിക്കാനുള്ള തീയതി- മാർച്ച് 26 വോട്ടെടുപ്പ്- ഏപ്രിൽ 09 വോട്ടെണ്ണൽ- മേയ് 04 Content Highlights: Kerala assembly election scheduled for April 9, Nomination deadline set for March 23, Vote counting to take place on May 4, Parties need to accelerate campaign efforts due to early announcement Published: 15 Mar 2026, 05:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രചാരണത്തിന് 24 ദിവസം മാത്രം, പത്രിക സമർപ്പിക്കാൻ എട്ട് ദിവസം; ഞെട്ടി രാഷ്ട്രീയപാർട്ടികൾ
M
MathrubhumiSource Link
about 2 months ago