ആലുവ: വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസിൽ അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ (19) ആലുവ റെയിൽവേ പോലീസ് പിടികൂടി. വന്ദേഭാരതിന്റെ പുറത്തുള്ള സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. ഏഴിന് രാവിലെ 7.15-ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് അകപ്പറമ്പ് റെയിൽവേ ഗേറ്റിനുസമീപമാണ് വന്ദേഭാരതിനുനേരേ കല്ലേറുണ്ടായത്. പ്രണയനൈരാശ്യം മൂലമാണ് കല്ലെറിഞ്ഞതെന്ന് യുവാവ് പറഞ്ഞതായി പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരേ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി. To advertise here, ആർ.പി.എഫ്. ഡിവിഷണർ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്യത്തിൽ ആലുവ ഇൻസ്പെക്ടർ എ.പി. വേണു, സബ് ഇൻസ്പെക്ടർ കെ.എസ്. മണികണ്ഠൻ, വി.എ. ജോർജ്, കെ.എസ്. ഷിബു, വി.എസ്. ശരത്, കെ.ടി. ദേവദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. Content Highlights: 19-year-old Sujith Suresh arrested for attacking Vande Bharat Express., Incident occurred near Akaparambu railway gate, Nedumbassery., Suspect confessed the act was driven by personal frustration., Case registered under non-bailable section 153 of the Indian Railway Act., CCTV footage from the train proved crucial in identifying the suspect. Published: 20 Mar 2026, 09:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രണയനൈരാശ്യം തീർത്തത് വന്ദേഭാരതിന് കല്ലെറിഞ്ഞ്; യുവാവ് അറസ്റ്റിൽ
M
MathrubhumiSource Link
about 2 months ago