Lifestyle Desk Last Updated: 27 March 2026, 12:30 PM IST തന്റെ പൂര്‍ണതയ്ക്ക് ഒരു പുരുഷനെ തനിക്കാവശ്യമില്ലെന്നും മലൈകാ അറോറ പറഞ്ഞു മലൈകാ അറോറ | Photos: facebook.com/MalaikaAroraOnline അ ർജുൻ കപൂറുമായുള്ള പ്രണയബന്ധം അവസാനിച്ചതിന് ശേഷം നടിയും എഴുത്തുകാരിയുമായ മലൈകാ അറോറ മറ്റൊരാളുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹം കുറച്ചുകാലമായി അന്തരീക്ഷത്തിലുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് താരം. ഡേറ്റിങ് റൂമറുകൾ അലോസരപ്പെടുത്തുന്നുവെന്നും ഇപ്പോൾ അതെല്ലാം കേൾക്കുമ്പോൾ മകൻ അർഹാൻ ഖാനൊപ്പം ചിരിച്ചുതള്ളുകയാണ് പതിവെന്നും മലൈക പറയുന്നു. To advertise here, 'പ്രണയവും ജീവിതപങ്കാളിയുമൊക്കെ തീർച്ചയായും മനോഹരമാണ്. പക്ഷേ, ഒരു പ്രണയം വേണമെന്ന് പറഞ്ഞ് അതും തേടി നടക്കുകയല്ല ഞാൻ. ഒറ്റയ്ക്ക് പൊരുതി വിജയിച്ച സ്ത്രീയാണ് എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ എന്ന വ്യക്തിയുടെ പൂർണതയ്ക്ക് ഒരു പുരുഷൻ ആവശ്യമില്ല. ഒരാൾക്കൊപ്പം ജീവിക്കണമെന്നുണ്ടെങ്കിൽ എന്റെ ഇഷ്ടത്തിന് ഞാനത് ചെയ്യും.'-മലൈകാ അറോറ പറഞ്ഞു. കേളി ടെയ്ൽസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. 'ഡേറ്റിങ് റൂമറുകൾ അലോസരമുണ്ടാക്കുന്നവയാണ്. പക്ഷേ ഇപ്പോൾ ഞാനത് തമാശയായി മാത്രമേ കാണുന്നുള്ളൂ. ഇതെല്ലാം കാണുമ്പോൾ ഞാനും അർഹാനും പൊട്ടിച്ചിരിക്കും. ഈ കാര്യങ്ങളിലൊന്നും എനിക്കൊരു പ്ലാനുമില്ല. അത് സംഭവിക്കേണ്ടതാണെങ്കിൽ സംഭവിക്കും. ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ വളരെ സന്തോഷവതിയാണ്.'-മലൈക പറഞ്ഞു. മലൈകാ അറോറയും നടൻ സൊറാബ് ബേദിയും പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. ഒരു പാർട്ടിയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് മുമ്പ് അജ്ഞാതനായ ഒരാൾക്കൊപ്പമുള്ള ചിത്രവും ഡേറ്റിങ് അഭ്യൂഹവും പ്രചരിച്ചിരുന്നു. Content Highlights: Bollywood star Malaika Arora has addressed the persistent rumors regarding her dating life following her breakup with Arjun Kapoor. In a recent interview with Curly Tales, Malaika stated that while love is beautiful, she isn't actively seeking a partner and takes pride in being a self-made woman. She revealed that she and her son, Arhaan Khan, now find these rumors hilarious and often laugh them off together, dismissing reports of a relationship with actor Zorawar Beddi. Published: 27 Mar 2026, 12:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രണയാഭ്യൂഹങ്ങൾ അലോസരപ്പെടുത്തിയിരുന്നു, ഇപ്പോൾ അതെല്ലാം വെറും തമാശ-മലൈകാ അറോറ
M
MathrubhumiSource Link
about 1 month ago