പ്രതികൾ ലഹരികൊണ്ടുവരുന്നത് പോത്തുകച്ചവടത്തിന്റെ മറവിൽ

പ്രതികൾ ലഹരികൊണ്ടുവരുന്നത് പോത്തുകച്ചവടത്തിന്റെ മറവിൽ

M
MathrubhumiSource Link
മുക്കം : മുക്കത്തുനടന്ന വൻ ലഹരിവേട്ടയിൽ അറസ്റ്റിലായ പ്രതികൾ ഡൽഹിയിൽനിന്ന് എം.ഡി.എം.എ. കൊണ്ടുവരുന്നതും വിൽപ്പന നടത്തുന്നതും. സിനിമാക്കഥകളെ വെല്ലുന്ന രീതിയിലായിരുന്നു. നാട്ടിൽ കൂൾബാർ, പശു ഫാം, പോത്തുവ്യാപാരം ഉൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്ന മുഹമ്മദ് ഹനീഫ, നേരത്തേ പോത്തുവ്യാപാരത്തിന്റെ മറവിൽ ഒഡിഷയിൽനിന്ന് ബെംഗളൂരുവിലേക്ക് വൻതോതിൽ കഞ്ചാവെത്തിച്ചിരുന്നതായി പോലീസ് പറയുന്നു. To advertise here, കാലിവ്യാപാരത്തിന്റെപേരിൽ വീട്ടിൽനിന്നിറങ്ങുന്ന മുഹമ്മദ് ഹനീഫ റെയ്ഹാനത്തിനൊപ്പം വിമാനമാർഗം ഡൽഹിയിലെത്തിയാണ് എം.ഡി.എം.എ. വാങ്ങുന്നത്. കിലോക്കണക്കിനുള്ള എം.ഡി.എം.എ. റെയ്ഹാനത്തിന്റെ കൈവശം നൽകി ട്രെയിനിൽ കേരളത്തിലേക്ക് കയറ്റിവിടും. ട്രെയിൻ കോഴിക്കോട്ടെത്തുമ്പോഴേക്കും വിമാനമാർഗം കേരളത്തിലെത്തുന്ന ഹനീഫ, റെയ്ഹാനത്തിനെ റെയിൽവേ സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ടുപോകും. കഴിഞ്ഞ മാർച്ചിൽമാത്രം ഇയാൾ മൂന്നുതവണ ഡൽഹി യാത്ര നടത്തിയിരുന്നതായി അന്വേഷണസംഘം പറയുന്നു. കഴിഞ്ഞ ആറുമാസമായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹനീഫ. ഡൽഹിയിലേക്കുപോകുമ്പോൾ സ്വന്തം ഫോൺ വീട്ടിൽവെച്ചായിരുന്നു യാത്ര. മറ്റുസംസ്ഥാനങ്ങളിലെത്തി അവിടെനിന്ന് സിം കാർഡ് സംഘടിപ്പിച്ചായിരുന്നു കോളുകൾ ചെയ്തിരുന്നത്. അതിനാൽ, ഡാൻസാഫ് സംഘത്തിന് ഇയാളുടെ നീക്കം മനസ്സിലാക്കാനും സാധിച്ചിരുന്നില്ല. മൊത്തവ്യാപാരം മാത്രം നടത്തിയിരുന്ന ഹനീഫയെക്കുറിച്ച് ചെറുകിട എം.ഡി.എം.എ. വിൽപ്പനക്കാർക്കുപോലും അറിവുണ്ടായിരുന്നില്ല. വൻതോതിൽ നാട്ടിലെത്തിലെത്തിക്കുന്ന എം.ഡി.എം.എ. വിൽപ്പന നടത്തിയിരുന്നതും ആസൂത്രിതമായിട്ടായിരുന്നു. മുക്കം നഗരസഭയിലെ മുത്താലം അങ്ങാടി കേന്ദ്രീകരിച്ചായിരുന്ന വിൽപ്പന. അങ്ങാടിയോടുചേർന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വാട്സാപ്പുവഴി ആവശ്യക്കാരനുമായി പങ്കുയവെക്കും. ഒപ്പം പണം വെക്കേണ്ട സ്ഥലത്തിന്റെ ചിത്രവും പങ്കുവെക്കും. ഇവിടെനിന്ന് പണം കൈക്കലാക്കുന്ന ഹനീഫ നിശ്ചിതസമയത്തിനുള്ളിൽ പണമെടുത്ത അതേസ്ഥലത്ത് എം.ഡി.എം.എ. കൊണ്ടുവെച്ചശേഷം വാട്സാപ്പുവഴി ആവശ്യക്കാരന് സന്ദേശവുമയച്ച് ലഹരികിട്ടിയെന്ന് ഉറപ്പുവരുത്തും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതികൾ ലഹരികൊണ്ടുവരുന്നത് പോത്തുകച്ചവടത്തിന്റെ മറവിൽ — Mat… | Boolokam