പ്രതിഫലം നൽകുന്നില്ല; കാട്ടുപന്നികളെ കൊല്ലുന്നത് നിർത്താൻ ഷൂട്ടർമാർ

പ്രതിഫലം നൽകുന്നില്ല; കാട്ടുപന്നികളെ കൊല്ലുന്നത് നിർത്താൻ ഷൂട്ടർമാർ

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 14 March 2026, 08:05 AM IST പ്രതീകാത്മകചിത്രം | Photo: AP കൊല്ലം: അപകടകരമായ സാഹചര്യങ്ങളിൽ, കാട്ടുപന്നികളെ കൊല്ലാനെത്തുന്ന ഷൂട്ടർമാർക്ക് പ്രതിഫലം നൽകാൻ പല തദ്ദേശസ്ഥാപനങ്ങൾക്കും മടി. മാസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങിയിട്ടാണ് പലർക്കും പ്രതിഫലം ലഭിക്കുന്നത്. ഇതടക്കമുള്ള കാരണങ്ങളാൽ ജോലിയിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തിലാണ് ഷൂട്ടർമാർ. To advertise here, പ്രതിഫലം ചോദിക്കുമ്പോൾ സാങ്കേതികപ്രശ്നങ്ങളാണ് പല പഞ്ചായത്തുകളും ചൂണ്ടിക്കാട്ടുന്നതെന്ന് ഷൂട്ടർമാർ പറയുന്നു. ഏരൂർ, ഇടമുളയ്ക്കൽ, വിളക്കുടി, ഇരവിപേരൂർ, പെരുമാട്ടി, നെൻമാറ, മുതലമട, മുണ്ടക്കയം, കൊഴിഞ്ഞാമ്പാറ, വടക്കാഞ്ചേരി, മുണ്ടക്കയം, കുളനട, കൊല്ലങ്കോട്, കായംകുളം നഗരസഭ എന്നിവിടങ്ങളിൽനിന്നെല്ലാം പണം കിട്ടാനുണ്ടെന്ന് ഷൂട്ടർമാർ പറയുന്നു. 1,500 രൂപയാണ് ഒരു പന്നിയെ കൊല്ലുന്നതിന് ഷൂട്ടർമാർക്ക് പ്രതിഫലം. പന്നിയെ മറവുചെയ്യുന്നവർക്ക് 2,000 രൂപ ലഭിക്കും. പ്രതിഫലത്തുകയിലെ കുറവ് ഷൂട്ടർമാർ പലതവണ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും പരിഹാരമൊന്നുമായിട്ടില്ല. രാത്രിയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലടക്കം ഷൂട്ടർമാർ പന്നികളെ കൊല്ലാൻ പോകുന്നുണ്ട്. ഒറ്റയ്ക്ക് പോകാൻ മടിച്ച് പലരും സഹായികളെ കൂടെകൂട്ടും. വാഹനങ്ങളുടെ ഇന്ധനത്തിനും ഭക്ഷണത്തിനുമുള്ള തുകയും സ്വയം കണ്ടെത്തേണ്ടിവരും. വെടിവെപ്പിനുള്ള ഒരു ബുള്ളറ്റിന് 150 രൂപയാണ് വില. വെടിവെപ്പിനിടെയുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം ഷൂട്ടർമാർതന്നെയാകും ഉത്തരവാദികൾ. ഇതും പലരെയും പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. തുക നൽകാത്ത പഞ്ചായത്തുകളിൽ പന്നിവേട്ടയ്ക്ക് ഷൂട്ടർമാർ ഇനിമുതൽ പോകേണ്ടതില്ലെന്നാണ്‌ ആംസ് ലൈസൻസീസ് അസോസിയേഷന്റെ തീരുമാനം. Content Highlights: Shooters are facing severe payment delays from local panchayats., High operational costs including fuel, food, and expensive ammunition., Legal liabilities and personal safety risks are discouraging licensed shooters., The Arms Licensees Association has officially decided to halt hunting operations in defaulting regions. Published: 14 Mar 2026, 08:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതിഫലം നൽകുന്നില്ല; കാട്ടുപന്നികളെ കൊല്ലുന്നത് നിർത്താൻ ഷ… | Boolokam