BoolokamBoolokam
പ്രതിമുഖം-വെള്ളംകുളങ്ങര റോഡിൽ അപകടങ്ങൾ പതിവാകുന്നു

പ്രതിമുഖം-വെള്ളംകുളങ്ങര റോഡിൽ അപകടങ്ങൾ പതിവാകുന്നു

M
MathrubhumiSource Link
വീയപുരം : തൃപ്പക്കുടത്തെ റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതം തിരിച്ചുവിട്ട വെള്ളംകുളങ്ങര-പ്രതിമുഖം റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒക്ടോബർ 27-നാണ് മേൽപ്പാലം നിർമാണം തുടങ്ങിയത്. അന്നുമുതൽ വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. ഉയർത്തി ടാർചെയ്തെങ്കിലും ഇരുവശങ്ങളിലും മണ്ണിട്ടുയർത്തിയിരുന്നില്ല. ഇടറോഡുകളിൽനിന്ന്‌ പ്രധാന റോഡിലേക്ക് വാഹനങ്ങൾക്കു കയറാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുവശത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ വശങ്ങളിലേക്ക് ഒതുക്കുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുകയാണ്. To advertise here, ഹരിപ്പാട്-തിരുവല്ല റോഡിലെ ശാസ്താമുറിയിൽനിന്ന്‌ ഇടത്തോട്ടു തിരിഞ്ഞ് വെള്ളംകുളങ്ങര റെയിൽവേ അടിപ്പാത വഴി ഹരിപ്പാട്ടെത്തുന്ന രീതിയിലായിരുന്നു ഗതാഗതക്രമീകരണം. ഇരുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തുമ്പോൾ റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്. അവധിദിവസങ്ങളിൽ വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ വലിയ തോതിലുള്ള കുരുക്കാണുണ്ടാകുന്നത്. വശങ്ങളിലേക്ക് ഒതുക്കുന്ന ചെറുവാഹനങ്ങൾ റോഡരികിലെ താഴ്ചയിലേക്കു നിയന്ത്രണംവിട്ടു മറിയുകയാണ്. ചെറുതും വലുതുമായ അപകടങ്ങളാണ് ദിവസവുമുണ്ടാകുന്നത്. വർഷങ്ങളോളം തകർന്നുകിടന്ന റോഡ് ഡിസംബറിലാണ് 90 ലക്ഷം ചെലവഴിച്ച് ഉയർത്തി ടാർചെയ്തത്. ടാർചെയ്തിട്ടും വശങ്ങൾ മണ്ണിട്ടുയർത്താത്തതിനാൽ അന്നുമുതൽ അപകടവും പതിവായിരുന്നു. വശങ്ങൾ നിരപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയറുടെ ആലപ്പുഴ ഓഫീസിൽ കുത്തിയിരിപ്പു സമരവും നടത്തി. തുടർന്ന്, കരാറുകാർ ലോറികളിൽ മണ്ണെത്തിച്ച്‌ വശങ്ങളിൽ നിരത്തി. പരാതിയുണ്ടായപ്പോൾ പേരിനു മാത്രമാണ് മണ്ണു നിരത്തിയത്. ഇതു പലയിടത്തും വിരിച്ചിട്ടുമില്ല. റോഡും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസമാണ് അപകടങ്ങളുണ്ടാക്കുന്നത്. ഇരുചക്രവാഹന യാത്രക്കാർക്ക് റോഡരികിലേക്ക് വണ്ടിയൊതുക്കാൻ കഴിയില്ല. വണ്ടിയിൽനിന്ന്‌ ഇറങ്ങുമ്പോൾ താഴ്ചയിലേക്ക് കാൽകുത്തണം. റോഡിലെ അപകടസ്ഥിതി പരിഹരിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. Published: 04 May 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതിമുഖം-വെള്ളംകുളങ്ങര റോഡിൽ അപകടങ്ങൾ പതിവാകുന്നു — Mathru… | Boolokam