നരിക്കടവ് : കേളകം പഞ്ചായത്തിലെ നരിക്കടവിൽ ജനവാസമേഖലയിലേക്ക് കാട്ടാനകൾ കയറാതിരിക്കാൻ നിർമിച്ച പ്രതിരോധ മതിൽ കാട്ടാന തകർത്തു. ആനപ്രതിരോധ മതിൽ പൊളിച്ചപ്പോൾ ഇളകി വീണ കരിങ്കല്ലുകളിൽ ചവിട്ടി മതിൽ മറികടന്ന് ജനവാസകേന്ദ്രത്തിൽ എത്തിയ ആന കൃഷി നശിപ്പിച്ചു. To advertise here, വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. തുരുത്തിക്കാട്ടിൽ ജോർജിൻ്റെ കൃഷിയിടത്തിലാണ് ആനയെത്തിയത്. വാഴകളും തെങ്ങുകളും കശുമാവുകളുമാണ് കാട്ടാന നശിപ്പിച്ചത്. നരിക്കടവ് ഉന്നതിയിലെ വെള്ളി പാട്ടത്തിന് കൃഷി ചെയ്തിരുന്ന വാഴകളാണ് നശിപ്പിച്ചത്. മുമ്പ് പല തവണ മതിലിന്റെ ഉയരം കുറഞ്ഞ ഭാഗങ്ങളിൽ കൂടി കാട്ടാനകൾ ജനവാസമേഖലയിൽ കയറിയിട്ടുണ്ടെങ്കിലും മതിൽ പൊളിച്ച് കയറുന്നത് ആദ്യമായിട്ടാണ്. വന്യജീവി സങ്കേതത്തിൽ നിന്നും വരുന്ന കാട്ടാനകളുടെ ശല്യം അതിരൂക്ഷമായിരുന്ന ഈ പ്രദേശത്ത് മതിൽ നിർമിച്ച ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്. ജനങ്ങൾക്ക് ആനയെ പേടിക്കാതെ സ്വൈരജീവിതം സാധ്യമാക്കിയിരുന്ന മതിൽ കാട്ടാന തകർത്തത്, പ്രദേശവാസികളിൽ വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. മണത്തണ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എ.ബി. ഷിബുവിന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്ത് ലെയ്സൺ ഓഫീസറും ബി.എഫ്.ഒ.യുമായ വി.സി. പ്രജീഷ് കുമാർ, ബി.എഫ്.ഒ. എ.കെ. അനൂപ് തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി. കാട്ടാന തകർത്ത പ്രതിരോധമതിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികളും വനപാലകരും ചേർന്ന് പുനർനിർമിച്ചു. ഈ ഭാഗത്ത് വനം വകുപ്പ് വൈദ്യുതവേലിയും സ്ഥാപിച്ചു. പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു. കേളകം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ്, വൈസ് പ്രസിഡൻ്റ് അഡ്വ. ബിജു ചാക്കോ, വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. Published: 28 Mar 2026, 02:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രതിരോധമതിൽ പൊളിച്ച് കാട്ടാനയെത്തി നരിക്കടവിൽ കൃഷി നശിപ്പിച്ചു
M
MathrubhumiSource Link
about 1 month ago