കൊച്ചി : എഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി. ഇലക്ഷൻ ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കുക, വോട്ടർപട്ടിക പരിഷ്കരണ ബി.എൽ.ഒ.മാരുടെ വർധിപ്പിച്ച വേതനം അനുവദിക്കുക, പോളിങ് ഡ്യൂട്ടി ചെയ്ത ബി.എൽ.ഒ.മാർക്ക് വേതനം നൽകുക, ബി.എൽ.ഒ.മാർക്കെതിരായ പോലീസ് അതിക്രമത്തിൽ നടപടിയെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. To advertise here, തുടർന്ന് കളക്ടറേറ്റ് അങ്കണത്തിൽ നടന്ന യോഗം സി.യു.ഇ.ഒ. ജനറൽ സെക്രട്ടറി ഹരിലാൽ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ഡി.പി. ദിപിൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. സുനിൽകുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി വി.എസ്. രാജേഷ്, കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഡോ. ഏലിയാസ് മാത്യു, എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.സി. സുനിൽകുമാർ, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി നിയാസ് ടി.എം., കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. Published: 18 Apr 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
