കോൾപ്പാടത്തെ അനധികൃത മീൻപിടിത്തം To advertise here, എടപ്പാൾ : കോൾപ്പാടങ്ങളിൽ നടക്കുന്ന അനധികൃത മീൻപിടിത്തത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ലൈസൻസുള്ള അംഗീകൃത പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തൊഴിലില്ലാതാകുന്നതോടൊപ്പം കായലിലെ മത്സ്യസമ്പത്ത് പൂർണമായി നശിക്കാനും ഇതു വഴിവെക്കുന്നതായാണ് ആരോപണം. ബിയ്യം മുതൽ തൃശ്ശൂർ ജില്ലാ അതിർത്തിയായ വെട്ടിക്കടവ് വരെയുള്ള നൂറടി തോട്ടിലും അനുബന്ധ കോൾപ്പാടങ്ങളിലും നടക്കുന്ന നിയമവിരുദ്ധമായ മീൻപിടിത്തത്തെക്കുറിച്ചും തൊഴിലാളികൾക്കുനേരേയുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും നേരത്തേ പരാതിയുണ്ടായിരുന്നു. അധികാരികൾക്ക് പരാതിയും നൽകിയിരുന്നു. തോട്ടിലും കായലിലും തുരുമ്പുകളും വലകളുംകെട്ടി മത്സ്യസമ്പത്ത് ഒന്നാകെ പിടിച്ചുകൊണ്ടുപോകുകയാണ്. അധികാരികളറിയാതെ മത്സ്യം ലേലംചെയ്ത് വിൽക്കുന്നുമുണ്ട്. ബിയ്യം ആളംദ്വീപ് പരിസരത്ത് അനധികൃതമായി നിക്ഷേപിച്ചിരുന്ന തുരുമ്പുകൾക്കുസമീപം ഉപജീവനത്തിനായി മീൻപിടിക്കാനെത്തിയ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും വലയും തോണിയും കത്തിക്കാൻ ശ്രമിക്കുകയുംചെയ്തത് കഴിഞ്ഞദിവസമാണ്. ഇവരുടെ പരാതിയിൽ ഫിഷറീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് കേരള ഫിഷർമെൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ യൂസഫ് എടപ്പാൾ, ജനറൽ സെക്രട്ടറി ഹിളർ വട്ടപ്പറമ്പിൽ എന്നിവർ പറഞ്ഞു. തൊഴിലാളികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടും പരാതിനൽകിയിട്ടുണ്ട്. വേനൽക്കാലത്തെ അനധികൃത മീൻപിടിത്തം ഇവരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നത്. Published: 22 Apr 2026, 03:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രതിഷേധം കടുപ്പിച്ച് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ
M
MathrubhumiSource Link
18 days ago