നാരങ്ങാനം : 1.35 ലക്ഷം രൂപ മുടക്കി നാരങ്ങാനം പഞ്ചായത്ത് പണികഴിപ്പിച്ച പകൽവീട് പദ്ധതി നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ്. നാരങ്ങാനം പഞ്ചായത്തിലെ എട്ടാം വാർഡിൽ കടമ്മനിട്ട ചന്തയ്ക്കു സമീപമാണ് പകൽവീട്. To advertise here, പഞ്ചായത്തിന്റെ പരിധിയിലെ വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്ക് വിരസതകൾ അകറ്റുക എന്നതാണ് പകൽവീട് കൊണ്ട് ഉദ്ദേശിച്ചത്. പക്ഷേ ഇവിടെ വരുന്നവർക്ക് കിടക്കാൻ സ്ഥലമില്ല. ടിൻ ഷീറ്റ് ആയതിനാൽ ഫാൻ ഉണ്ടെങ്കിലും ചൂട് അസഹനീയമാണ്. 25-ൽ അധികം ആളുകളാണ് പകൽവീട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും പത്തിൽ താഴെ ആളുകൾ മാത്രമാണ് ഇവിടെ എത്തുന്നത്. 2017-ൽ തറക്കല്ലിട്ട പദ്ധതി പ്രവർത്തനം തുടങ്ങി ഒന്നര വർഷംകൊണ്ട് പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. കെട്ടിടത്തിന്റെ വിസ്തൃതി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരെയും ഒരേസമയം ഉൾക്കൊള്ളാൻ പര്യാപ്തമല്ല. കെട്ടിടത്തിന്റെ വിസ്തൃതി വർധിപ്പിക്കേണ്ടതും മേൽക്കൂര, ടിൻ ഷീറ്റ് എന്നിവ മാറ്റുകയുമാണുവേണ്ടത്. മഴ പെയ്യുമ്പോൾ കെട്ടിടത്തിനകത്ത് വെള്ളം വീഴുന്നുണ്ട്. പഞ്ചായത്ത് ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ ആളുകളെ ഇവിടെ എത്തിച്ചു വൈകീട്ട് അതേ വാഹനത്തിൽ തിരികെ എത്തിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ അങ്ങനെ വാഹനം വിളിച്ചുകൊണ്ടുവന്നു തിരിച്ചുകൊണ്ടുവിടുന്ന സൗകര്യവും ഇവിടെയില്ല. പകൽവീടിന്റെ നടത്തിപ്പിനുവേണ്ടി പഞ്ചായത്ത് ചെലവിൽ ഒരു വാർഡനും ഉണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ വയോജനങ്ങളെ വിളിച്ചുചേർത്ത് പകൽവീടിന്റെ ആവശ്യകത മനസ്സിലാക്കിയിരുന്നു. പദ്ധതി നടപ്പായില്ല ‘വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിച്ചതെങ്കിലും നടപ്പായില്ല. എത്രയും വേഗം അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് യോജിക്കുന്ന രീതിയിൽ പകൽവീടിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം’ എസ്.കെ. ശ്രീകാന്ത് നാരങ്ങാനം പഞ്ചായത്ത് മുൻ പ്രസിഡന്റ് ) Published: 29 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
