ടെഹ്റാൻ: യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും കനക്കുന്നതിനിടെ ഒരു കോടി (10 മില്യൺ) റിയാലിന്റെ ബാങ്ക് നോട്ട് പുറത്തിറക്കി ഇറാൻ. രാജ്യത്ത് ഇതുവരെ പുറത്തിറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ടാണിത്. മുഖവില ഉയർന്നതാണെങ്കിലും ഇതിന്റെ യഥാർത്ഥ മൂല്യം വെറും ഏഴ് ഡോളർ (ഏകദേശം 650 ഇന്ത്യൻ രൂപ) മാത്രമാണ്. ഇറാന്റെ ഔദ്യോഗിക കറൻസിയായ റിയാൽ കനത്ത തകർച്ച നേരിടുന്നതിനിടെയാണ് ഉയർന്ന മൂല്യമുള്ള നോട്ട് ഇറാൻ പുറത്തിറക്കിയിരിക്കുന്നത്. To advertise here, അനിയന്ത്രിതമായ പണപ്പെരുപ്പം, റിയാലിന്റെ മൂല്യത്തകർച്ച, അമേരിക്കയും ഇസ്രായേലുമായി നിലനിൽക്കുന്ന സംഘർഷങ്ങളെത്തുടർന്നുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവ നേരിടുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നീക്കം. രാജ്യത്ത് സാധനങ്ങളുടെ വില കുതിച്ചുയരുന്നതോടെ നിത്യേനയുള്ള ഇടപാടുകൾക്ക് പോലും കൂടുതൽ കറൻസി നോട്ടുകൾ കൈവശം വെക്കേണ്ട അവസ്ഥയാണിപ്പോൾ. ഈ സാഹചര്യം കണക്കിലെടുത്ത്, വിനിമയം എളുപ്പമാക്കാനും നോട്ടുകളുടെ എണ്ണം കുറയ്ക്കാനുമാണ് ഉയർന്ന മൂല്യമുള്ള കറൻസി അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. ബാങ്കുകളിൽ നിന്നുള്ള പണം പിൻവലിക്കലിലുണ്ടായ കുത്തനെയുള്ള വർധനവും പുതിയ നോട്ട് ഇറക്കുന്നതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ബാങ്കിങ് സംവിധാനങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റുകളിലും ഉണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ മൂലം പണം കൈവശം വെയ്ക്കുന്ന പ്രവണത ഇറാനികൾക്കിടയിൽ വർധിച്ചിരുന്നു. നിലവിലെ പ്രതിസന്ധികൾക്കിടയിൽ ഡിജിറ്റൽ ഇടപാടുകളെ വിശ്വസിക്കുന്നതിന് പകരം നോട്ട് കൈവശം സൂക്ഷിക്കാനാണ് പല ഇറാനികളും താല്പര്യപ്പെടുന്നത്. ഇത് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ വലിയ ക്യൂ രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ഒരു കോടി റിയാലിന്റെ നോട്ട് എന്നത് വലിയൊരു തുകയായി തോന്നാമെങ്കിലും ഡോളറുമായുള്ള വിനിമയത്തിൽ ഇതിനുള്ള തുച്ഛമായ മൂല്യം മാത്രമാണുള്ളത്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് ഇത് വ്യക്തമാക്കുന്നത്. പണപ്പെരുപ്പം ജനങ്ങളുടെ വാങ്ങൽ ശേഷിയെ വലിയ തോതിൽ കുറച്ചുകൊണ്ടിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്നു. മേഖലയിൽ സമീപകാലത്തുണ്ടായ സംഘർഷങ്ങൾ ഈ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയും പണപ്പെരുപ്പം വർധിപ്പിക്കാനും റിയാലിന്റെ മൂല്യം വീണ്ടും ഇടിയാനും കാരണമാവുകയും ചെയ്തു. Content Highlights: Amidst soaring inflation and regional tensions, Iran has released its highest-ever denomination banknote of 10 million Rials, which is practically worth only 7 USD, to simplify daily transactions for citizens. Published: 22 Mar 2026, 10:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രതിസന്ധിരൂക്ഷം; ഒരു കോടി റിയാലിന്റെ നോട്ട് പുറത്തിറക്കി ഇറാൻ; മൂല്യം വെറും 650 രൂപ
M
MathrubhumiSource Link
about 2 months ago