പ്രത്യാഘാതം നേരിടാൻ സമഗ്രപദ്ധതിയുമായി റാക് പോലീസ്

പ്രത്യാഘാതം നേരിടാൻ സമഗ്രപദ്ധതിയുമായി റാക് പോലീസ്

M
MathrubhumiSource Link
:മഴയുടെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചതായി റാസൽഖൈമ പോലീസ് വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരസാഹചര്യങ്ങൾ നേരിടാൻ മഴവെള്ള പ്രതികരണ സംവിധാനങ്ങൾ 100 ശതമാനം സജ്ജമാണെന്ന് പൊതു സേവനവകുപ്പിലെ ഉദ്യോഗസ്ഥരും അറിയിച്ചു. To advertise here, 157 വാട്ടർ ടാങ്കറുകൾ, 91 മൊബൈൽ, ഫിക്സഡ് വാട്ടർ പമ്പുകൾ, 92 അധിക മെഷിനറി യൂണിറ്റുകൾ എന്നിവയുൾപ്പടെ മൊത്തം 340 ഉപകരണങ്ങൾ എമിറേറ്റിലുടനീളം വിന്യസിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം പ്രശ്നബാധിത പ്രദേശങ്ങളിൽ കാര്യക്ഷമമായി ഇടപെടുകയും ചെയ്യുന്നുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 548 ഉദ്യോഗസ്ഥരടങ്ങുന്ന 32 ഫീൽഡ് സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. അടിയന്തരസാഹചര്യങ്ങളോടുള്ള പ്രതികരണം വേഗത്തിലാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 12 ഇടങ്ങളിലായി പ്രത്യേക കേന്ദ്രങ്ങളുമുണ്ട്. മഴയുമായി ബന്ധപ്പെട്ട് ചൊവാഴ്ച ഉച്ചവരെയായി 311 റിപ്പോർട്ടുകൾ കൈകാര്യംചെയ്തു. എമിറേറ്റിലെ 240-ഓളം പ്രദേശങ്ങളെ മഴ ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സാധാരണ നിലയിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർ അഹോരാത്രം പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. Published: 25 Mar 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രത്യാഘാതം നേരിടാൻ സമഗ്രപദ്ധതിയുമായി റാക് പോലീസ് — Mathrub… | Boolokam