ചേർത്തല : പെസഹ വ്യാഴത്തോടനുബന്ധിച്ച് പള്ളികളിൽ നടന്ന പ്രത്യേക തിരുക്കർമങ്ങൾ ഭക്തിസാന്ദ്രമായി. ദിവ്യബലിയിലും കാൽകഴുകൽ ശുശ്രുഷയിലും ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഡെന്നീസ് പുതവ, ഫാ. സെബാസ്റ്റ്യൻ വണ്ടനാംതടത്തിൽ എന്നിവർ സഹകാർമികരായി. നെടുമ്പ്രക്കാട് പള്ളിയിൽ തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോയി പ്ലാക്കൻ കാർമികനായി. മരുത്തോർവട്ടം പള്ളിയിൽ ഫാ. സ്മിന്റോ ഇടശ്ശേരി കാർമികനായി. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30-ന് പീഡാനുഭവ തിരുക്കർമങ്ങൾ തുടങ്ങും. 3.30-ന് വിവിധ പ്രദേശങ്ങളിൽനിന്നുള്ള ശ്ലീവാപാത ദേവാലയങ്ങളിലെത്തും. നാലിന് കുരിശിന്റെ വഴി തുടങ്ങും. തുടർന്ന്, നഗരി കാണിക്കൽ, തിരുസ്വരൂപ വന്ദനം, രാത്രി ഒൻപതിന് കബറടക്ക ശുശ്രൂഷ. To advertise here, പള്ളിപ്പുറം : പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ പെസഹ ദിനം ആചരിച്ചു. വ്യാഴാഴ്ച രാവിലെഏഴിനു നടന്ന വിശുദ്ധ കുർബാനയ്ക്കും കാൽകഴുകൽ ശുശ്രൂഷയ്ക്കും വികാരി ഫാ. പീറ്റർ കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിച്ചു. അസി. വികാരി ഫാ. വിൻ തോമസ് കുരീയ്ക്കൽ, റസി. പ്രീസ്റ്റ് ഫാ. ജോസ് പാലത്തിങ്കൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന്, നടന്ന ആരാധനയ്ക്ക് വിവിധ യൂണിറ്റുകളും സംഘടനകളും നേതൃത്വം നൽകി. Published: 03 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രത്യേക തിരുക്കർമങ്ങളുമായി പെസഹ; ഇന്നു കുരിശിന്റെ വഴി
M
MathrubhumiSource Link
about 1 month ago