പ്രത്യേക തീവണ്ടികളില്ല; ഈസ്റ്റർ, വിഷു ആഘോഷം വെയ്റ്റിങ് ലിസ്റ്റിൽ

പ്രത്യേക തീവണ്ടികളില്ല; ഈസ്റ്റർ, വിഷു ആഘോഷം വെയ്റ്റിങ് ലിസ്റ്റിൽ

M
MathrubhumiSource Link
ചെന്നൈ : നാട്ടിലേക്കുള്ള തീവണ്ടികളിൽ വൻ യാത്രത്തിരക്ക്. ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കും വേനലവധിക്കുമായി നാട്ടിലേക്കുപോകാനായുള്ള തീവണ്ടികളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. നാട്ടിലേക്കുള്ള യാത്രത്തിരക്ക് പരിഗണിച്ച് കേരളത്തിന്റെ ഇരുഭാഗങ്ങളിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. To advertise here, അവധിക്കാലത്ത് നാട്ടിലേക്കുപോകാൻ 60 ദിവസം മുൻപ്‌ റിസർവേഷൻ ആരംഭിച്ചയുടൻ ബുക്ക് ചെയ്തവർക്കുമാത്രമാണ് ടിക്കറ്റ് ലഭിച്ചത്. തത്കാൽ ടിക്കറ്റുകൾ സെക്കൻഡുകൾക്കുള്ളിലും ബുക്ക് ചെയ്ത് തീരുന്നു. ഏപ്രിൽ, മേയ് മാസത്തേക്ക് ചെന്നൈയിൽനിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്കും എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യം ഉന്നയിച്ചിരുന്നു. മലയാളിസംഘടനകളുടെ കൂട്ടായ്മകൾ ദക്ഷിണ റെയിൽവേ അധികൃതർക്ക് നിവേദനം നൽകുകയും നേരിട്ട് ഉദ്യോഗസ്ഥരെ കണ്ട് കേരളത്തിലേക്കുള്ള യാത്രത്തിരക്ക് കാരണം യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ചെന്നൈയിൽനിന്ന് കേരളത്തിലേക്കുമാത്രം പ്രത്യേക തീവണ്ടി ഇതുവരെ അനുവദിച്ചിട്ടില്ല. ചെന്നൈയിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്രത്തിരക്കിന് അനുസൃതമായി തീവണ്ടികൾ അനുവദിക്കുകയും ചെയ്യാറുണ്ട്. യാത്രത്തിരക്ക് കൂടുതൽ മലബാറിലേക്ക് ചെന്നൈയിൽനിന്ന് യാത്രത്തിരക്ക് കൂടുതൽ മലബാർ ഭാഗത്തേക്കാണ്. വിഷുവിന് 12-ന് മലബാറിലേക്കുള്ള തീവണ്ടികളിൽ സ്ലീപ്പർ ക്ലാസിൽ വെയ്റ്റിങ് ലിസ്റ്റ് 180 ആണ്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് ചെന്നൈ സെൻട്രൽ-മംഗളൂരു മെയിൽ, ചെന്നൈ സെൻട്രൽ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് എന്നീ തീവണ്ടികൾമാത്രമാണുള്ളത്. ചെന്നൈയിൽനിന്ന് മംഗളൂരു വഴി മറ്റ് സ്ഥലങ്ങളിലേക്ക് പ്രത്യേക തീവണ്ടികളൊന്നും സർവീസ് നടത്തുന്നില്ല. അതുകൊണ്ടുതന്നെ ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് യാത്രതിരക്ക് കുറയ്ക്കാൻ പ്രത്യേകതീവണ്ടികൾ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. തിരുവനന്തപുരത്തേക്കും ആലപ്പുഴയിലേക്കും പാലക്കാട് വഴിയും പ്രതിദിന തീവണ്ടികളുണ്ട്. എഗ്‌മോറിൽനിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരം വഴി കൊല്ലത്തേക്കും എഗ്‌മോറിൽനിന്ന് തെങ്കാശി വഴി കൊല്ലത്തേക്കും പ്രത്യേക തീവണ്ടികളുണ്ട്. വടക്കേന്ത്യയിൽനിന്ന് ചെന്നൈ വഴി കേരളത്തിലേക്കുള്ള പ്രതിവാര എക്സ്‌പ്രസുകളുമുണ്ട്. എന്നിട്ടും തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളിലേക്കും ടിക്കറ്റുകൾ കിട്ടാനില്ല. മുൻ വർഷങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളത്തേക്ക് ഒട്ടേറെ പ്രത്യേക തീവണ്ടികൾ അനുവദിച്ചിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രത്യേക തീവണ്ടികളില്ല; ഈസ്റ്റർ, വിഷു ആഘോഷം വെയ്റ്റിങ് ലിസ്… | Boolokam