പെരുമ്പാവൂർ: വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് പ്രഥമ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വിങ് കമാൻഡർ രാകേഷ് ശർമ 24-ന് പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ എത്തും. To advertise here, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്‌കാരം സമ്മാനിക്കുമെന്ന് വി.എസ്.എസ്.എഫ്. സി.ഇ.ഒ.യും പ്രഗതി അക്കാദമി എം.ഡി.യുമായ ഡോ. ഇന്ദിരാരാജൻ, പ്രിൻസിപ്പൽ സുചിത്രാ ഷൈജിന്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. രാവിലെ 11-ന് സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തും. വിക്രം സാരാഭായ് വിജ്ഞാൻ സ്‌കോളർഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനം ബി.പി.സി.എൽ. എക്‌സി. ഡയറക്ടർ ചാക്കോ എം. ജോസ് നിർവഹിക്കും. കൊച്ചി അമൃതാ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജറിവിഭാഗം മേധാവി പ്രൊഫ. ഡോ. സുബ്രഹ്‌മണ്യഅയ്യർ പങ്കെടുക്കും. തുടർന്ന് രാകേഷ് ശർമ കുട്ടികളുമായി സംവദിക്കും. Content Highlights: Rakesh Sharma honored with the Vikram Sarabhai Vigyan Award, Event hosted at Pragati Academy, Perumbavoor, Governor Rajendra Vishwanath Arlekar to present the award, Launch of the Vikram Sarabhai Vigyan Scholarship program, Interactive session scheduled for students Published: 20 Mar 2026, 07:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രഥമ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ 24-ന് പെരുമ്പാവൂരിൽ; പുരസ്‌കാരം ഏറ്റുവാങ്ങും
M
MathrubhumiSource Link
about 2 months ago