കൊൽക്കത്ത: കൊൽക്കത്തയിൽ ബിജെപി-തൃണമൂൽ സംഘർഷം. സെൻട്രൽ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിലാണ് സംഘർഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാനിരുന്ന ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ വേദിയുടെ അഞ്ച് കിലോമീറ്റർ അകലെയാണ് സംഘർഷമുണ്ടായ ഗിരീഷ് പാർക്ക്. To advertise here, പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്കുള്ള റാലിയിൽ പങ്കെടുക്കുന്നതിനായി പോയ പ്രവർത്തകർക്കുനേരെ ഗിരീഷ് പാർക്കിന് സമീപം കല്ലേറുണ്ടായതായി ബിജെപി പ്രവർത്തകർ പറയുന്നു. പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും വിളിച്ച് റോഡിലൂടെ പോയവർക്ക് നേരെയാണ് കല്ലേറുണ്ടായത്. 'ഒരു പ്രകോപനവും ഇല്ലാതെയാണ് അവർ ഞങ്ങളെ ആക്രമിച്ചത്. ഞങ്ങൾക്കുനേരെ വളരെ മോശമായ പദപ്രയോഗങ്ങളും അവർ നടത്തി.' ഒരു ബിജെപി പ്രവർത്തകൻ ബംഗാളി വാർത്താ ചാനലിനോട് പറഞ്ഞു. തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ തങ്ങളുടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ബിജെപി പ്രവർത്തകർ കൂട്ടിച്ചേർത്തു. എന്നാൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഈ ആരോപണങ്ങളെല്ലാം പാടേ തള്ളിക്കളഞ്ഞു. ബിജെപി പ്രവർത്തകരാണ് തങ്ങൾക്കുനേരെ കല്ലേറ് തുടങ്ങിയതെന്നും മോശമായ രീതിയിൽ സംസാരിച്ചതെന്നും തൃണമൂൽ പ്രവർത്തകർ പറയുന്നു. തങ്ങളുടെ പ്രാദേശിക നേതാക്കളുടെ വീടുകൾക്ക് നേരെയും ബിജെപി പ്രവർത്തകർ കല്ലേറ് നടത്തിയതായി അവർ ആരോപിച്ചു. അതേസമയം, ഇരുകൂട്ടരും തമ്മിൽ വലിയ തോതിലുള്ള കല്ലേറും സംഘർഷവും നടന്നതായി സാക്ഷികൾ പറയുന്നു. പോലീസ് എത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു. സ്ഥലത്ത് നിലവിൽ സമാധാനന്തരീക്ഷമാണ് ഉള്ളതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നടത്തിവരുന്ന പരിവർത്തൻ യാത്രയുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ എത്തിയിട്ടുള്ളത്. അദ്ദേഹം ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ എത്താനിരിക്കെയാണ് പ്രദേശത്ത് തൃണമൂൽ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. Content Highlights: Clash between BJP and TMC workers in Girish Park, Kolkata. Incident occurred shortly before PM Modi's scheduled rally. Both parties trade blame over stone-pelting and verbal abuse. Police intervened to disperse the crowd and restore order. Context: Political tension surrounding the Parivartan Yatra. Published: 14 Mar 2026, 05:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രധാനമന്ത്രി വരുന്നതിന് മുമ്പായി കല്ലേറും അസഭ്യവർഷവും; കൊൽക്കത്തയിൽ ബിജെപി-തൃണമൂൽ സംഘർഷം
M
MathrubhumiSource Link
about 2 months ago