പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി’ പരാമർശം; ഖാർഗെയ്ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി’ പരാമർശം; ഖാർഗെയ്ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘ഭീകരവാദി’ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ചു. ബിജെപി പരാതിയെ തുടർന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്ന് വിലയിരുത്തിയ കമ്മീഷൻ, ഇത്തരം പ്രസ്താവനകൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി. To advertise here, തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു ഖാർഗെയുടെ വിവാദ പ്രസ്താവന. ഖാർഗെയുടെ പരാമർശത്തെ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും ഒരേപോലെ അപലപിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല ബിജെപി പ്രതിനിധി സംഘം ബുധനാഴ്ച നേരിട്ടെത്തിയാണ് പരാതി സമർപ്പിച്ചത്. പ്രധാനമന്ത്രിയെ ഭീകരവാദി എന്ന് വിളിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമാണെന്നും ഇത് ജനങ്ങളിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത മോദിയുമായി എഐഎഡിഎംകെ എങ്ങനെ കൈകോർക്കുന്നു എന്ന് ഖാർഗെ വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു. പെരിയാറും അംബേദ്കറും അണ്ണാദുരൈയും ഉയർത്തിപ്പിടിച്ച സ്ത്രീ സംവരണം, നീതി, സാഹോദര്യം എന്നീ തത്വങ്ങൾക്ക് മോദി എതിരാണെന്ന് വിമർശിച്ച അദ്ദേഹം മോദി ഒരു ഭീകരവാദിയാണെന്നും അദ്ദേഹത്തിന്റെ പാർട്ടിക്ക് നീതിയിലോ സമത്വത്തിലോ യാതൊരു വിശ്വാസവുമില്ലെന്നും കുറ്റപ്പെടുത്തി. ഖാർഗെയും എം.കെ. സ്റ്റാലിനും ചേർന്ന് രാജ്യത്തെ 140 കോടി ജനങ്ങളെയാണ് അപമാനിച്ചതെന്ന് ബിജെപിയുടെ തമിഴ്‌നാട് ചുമതലയുള്ള പീയൂഷ് ഗോയൽ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് കോൺഗ്രസ് അധ്യക്ഷൻ ഇത്തരം നിന്ദ്യമായ പരാമർശങ്ങൾ പ്രധാനമന്ത്രിക്കെതിരെ നടത്തുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. എന്നാൽ, തന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മല്ലികാർജുൻ ഖാർഗെ തന്നെ നേരിട്ട് രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ വ്യക്തിപരമായി ഭീകരവാദി എന്ന് വിളിച്ചിട്ടില്ലെന്നും, മറിച്ച് അദ്ദേഹം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ പറഞ്ഞു. ഇ.ഡി, ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളെ കയ്യിലെടുത്ത് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ഭയപ്പെടുത്തുന്ന സാഹചര്യത്തിലാണ് താൻ ആ വാക്ക് പ്രയോഗിച്ചതെന്ന് അദ്ദേഹം ന്യായീകരിച്ചു. Content Highlights: The Election Commission has issued a notice to Mallikarjun Kharge following his controversial remarks against PM Modi. Published: 22 Apr 2026, 08:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി’ പരാമർശം; ഖാർഗെയ്ക്കെതിരെ… | Boolokam