പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ശാഹുൽ തങ്ങൾ മാളിക അന്തരിച്ചു

പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ശാഹുൽ തങ്ങൾ മാളിക അന്തരിച്ചു

M
MathrubhumiSource Link
കാസർകോട്: ദുബായിലെ പ്രമുഖ സംരംഭകനും കാസർകോട് കുമ്പോൽ സ്വദേശിയുമായ സയ്യിദ് ശാഹുൽ തങ്ങൾ മാളിക അന്തരിച്ചു. മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ദുബായിൽനിന്ന് നാട്ടിലെത്തിയത്. To advertise here, നാട്ടിലും വിദേശത്തും മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ദുബായിലെ അൽ ജബീൻ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പരേതരായ കുമ്പോൽ സയ്യിദ് മുഹമ്മദ് തങ്ങൾ മാളികയുടെയും മൈമൂന ബീവിയുടെയും മൂത്ത മകനാണ് ശാഹുൽ തങ്ങൾ. സയ്യിദത്ത് അസ്മാ ബീവിയാണ് ഭാര്യ. ഇസ്മയിൽ, ഹാഷിർ, ശമ്മാസ്, മൈമൂനത്ത് ഹംന എന്നിവർ മക്കളാണ്. സയ്യിദ് അലവി (കുവൈത്ത്), സയ്യിദ് താജുദ്ധീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ (ദുബായ്) എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം കുമ്പോൽ ചെറിയ പള്ളി ഖബർസ്താനിൽ നടക്കും. ശാഹുൽ തങ്ങളുടെ നിര്യാണത്തിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അനുശോചനമറിയിച്ചു. Content Highlights: Passing of Dubai-based entrepreneur Sayed Shahul Thangal Malika., Active involvement in religious, social, and charitable sectors., Served as Managing Director of Al Jabeen, Dubai., Funeral to be held at Kumbol Cheriya Palli Qabristan. Published: 24 Mar 2026, 11:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ശാഹുൽ തങ്ങൾ… | Boolokam