ചെന്നൈ : പ്രമുഖ സ്പോർട്സ് ലേഖകൻ എസ്. ത്യാഗരാജൻ (85) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി ‘ഹിന്ദു’ ദിനപത്രത്തിൽ ജോലിചെയ്തിരുന്ന അദ്ദേഹത്തിന് ഹോക്കി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രത്യേക വൈദഗ്‌ധ്യമുണ്ടായിരുന്നു. To advertise here, 2013 ഡിസംബർ 21-ന് ഡെപ്യൂട്ടി സ്പോർട്‌സ് എഡിറ്ററായി വിരമിച്ചെങ്കിലും തുടർന്നും തന്റെ സേവനം സ്ഥാപനത്തിനുവേണ്ടി സമർപ്പിച്ചു. ഒളിമ്പിക്സുകളും ഏഷ്യൻ ഗെയിംസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ത്യാഗരാജന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. ഹോക്കി ഇന്ത്യ, സ്പോർട്‌സ് ജേണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.ജെ.എഫ്.ഐ.), തമിഴ്‌നാട് സ്‌പോർട്‌സ് ജേണലിസ്റ്റ് അസോസിയേഷൻ (ടി.എൻ.എസ്.ജെ.എ.) തുടങ്ങിയ സംഘടനകൾ നിര്യാണത്തിൽ അനുശോചിച്ചു. Published: 24 Mar 2026, 01:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രമുഖ സ്പോർട്സ് ലേഖകൻ ത്യാഗരാജൻ അന്തരിച്ചു
M
MathrubhumiSource Link
about 2 months ago