കണ്ണൂർ: പ്രളയം പ്രകൃതിദുരന്തമായിരുന്നെന്നും അത് മനുഷ്യനിർമിതമാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2018-ലെ പ്രളയത്തിന് കാരണം സർക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന മൂവാറ്റുപുഴയിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യന്ത്രി. ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചായിരുന്നു കുഴൽനാടന്റെ ആരോപണം. To advertise here, ഈ ആരോപണം നിഷേധിച്ച മുഖ്യമന്ത്രി പ്രളയത്തിന്റെ ആധിക്യത്തെക്കുറിച്ചും മഴയുടെ ശക്തിയെക്കുറിച്ചും വിദഗ്ധ സമിതികൾ പഠനം നടത്തിയിട്ടുണ്ടെന്നും ഇത് ഒരു പ്രകൃതിദുരന്തം തന്നെയാണെന്ന് അവർ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ജി. സുധാകരന്റെ നിലപാടുകളെയും പ്രസ്താവനകളെയും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. ശത്രുപക്ഷത്ത് ചേർന്ന സുധാകരൻ സ്വന്തം സഹോദരനായ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെപ്പോലും അപമാനിക്കുകയാണെന്നും സി.എസ് സുജാതക്കെതിരെ നടത്തിയ, സ്ത്രീത്വത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അവസരവാദ നിലപാടുകൾ അമ്പലപ്പുഴയിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരന്റെ ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തന്റെ ചിത്രം മാത്രം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പാർട്ടിയിൽ കൂട്ടായ നേതൃത്വത്തിനാണ് പ്രാധാന്യമെന്നും വ്യക്തി കേന്ദ്രീകൃതമല്ലെന്നും അദ്ദേഹം മറുപടി നൽകി. പാർട്ടിയും മുന്നണിയും ഏക നേതൃത്വത്തിലേക്ക് മാറിയെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇടതുപക്ഷത്തിന് എപ്പോഴും കൂട്ടായ നേതൃത്വമാണുള്ളതെന്നും സർക്കാരിനെ നയിക്കുന്ന ആൾ എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തന്റെ ചിത്രം വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിശ്വസനീയമല്ലെന്നും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തവർക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. യുഡിഎഫ് മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വിശ്വാസ്യതയില്ല. വയനാട്ടിലെ ശ്രുതി എന്ന കുട്ടിയുടെ വീട് നിർമാണം, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തവർ നൽകുന്ന പുതിയ ഉറപ്പുകളെ ജനങ്ങൾ വിശ്വസിക്കില്ല. ഇത്തരം കാര്യങ്ങളിൽ യാതൊരു സുതാര്യതയും യുഡിഎഫിനില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. Content Highlights: CM clarifies the 2018 floods were a natural disaster, not man-made., Strong condemnation of G. Sudhakaran's recent controversial remarks., Reiteration of LDF's collective leadership model for the 2026 elections., Criticism of UDF's lack of transparency and broken election promises. Published: 07 Apr 2026, 02:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രളയം മനുഷ്യനിർമിതമല്ല, ആ ശബ്ദരേഖയേക്കുറിച്ചറിയില്ല; സുധാകരന് രാഷ്ട്രീയ അധഃപതനമെന്നും മുഖ്യമന്ത്രി
M
MathrubhumiSource Link
about 1 month ago