മാറനല്ലൂർ : പ്രളയകാലത്ത് തകർന്ന ബണ്ടിന്റെ പുനർനിർമാണം ഇനിയും നടന്നില്ല. To advertise here, ശക്തമായ മഴയുണ്ടായാൽ ബണ്ട് കൂടുതൽ തകരുമെന്നും പ്രദേശവാസികൾ ഭീഷണിയിലാണെന്നുമാണ് പരാതി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. വലിയതോതിൽ മണ്ണിടിച്ചിലുണ്ടായത് മണ്ണടിക്കോണത്തായിരുന്നു. ഇതുകാരണം നാട്ടുകാർ ഏലാ പ്രദേശങ്ങളിലേക്കു പോകുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്ന റോഡും പൂർണമായി തകർന്നു. കനാലിന്റെ രണ്ടുവശത്തുകൂടി ഉണ്ടായിരുന്ന റോഡ് ഒരുവശം പൂർണമായി തകർന്നപ്പോൾ മറ്റൊരുവശം ഭാഗികമായാണ് തകർന്നത്. കനാലിന്റെ ഒരുവശത്ത് ദേവാലയം ഉൾപ്പെടെ സ്ഥിതിചെയ്യുന്നുണ്ട്. ദേവാലയത്തിലേക്കു പോകുന്ന റോഡ് ടാർചെയ്ത് നവീകരിച്ചിട്ടുണ്ട്. വശങ്ങളിൽ ടാർചെയ്ത ഭാഗത്തിന്റെ പകുതിയോളംഭാഗം മണ്ണിടിഞ്ഞ് താഴ്ന്നനിലയിലാണ്. ഇതുകാരണം വശങ്ങളിൽ കയർകെട്ടിയാണ് അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത മഴക്കാലമായാൽ ദേവാലയത്തിലേക്കു പോകുന്ന റോഡും സമീപത്തെ വീടുകളും നിലംപൊത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ കോളനിപ്രദേശത്ത് താമസിക്കുന്ന 15 കുടുംബങ്ങൾക്ക് വാഹന സൗകര്യത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന കനാലിന്റെ ഒരുവശത്തുള്ള റോഡാണ് പൂർണമായും തകർന്നത്. ഇവർക്ക് ഇപ്പോൾ നടവഴിമാത്രമാണുള്ളത്. നിരവധി തവണ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയെങ്കിലും ബണ്ട് പുനർനിർമിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ഐ.ബി.സതീഷ് എം.എൽ.എ.യും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചതിനെത്തുടർന്ന് വലിയ പൊക്കത്തിലുണ്ടായ മണ്ണിടിച്ചിൽ പരിഹരിക്കുന്നതിന് വലിയ ഫണ്ടുതന്നെ വേണ്ടിവരുമെന്നാണ് വിലയിരുത്തിയത്. ഫണ്ട് കണ്ടെത്താൻ കഴിയാത്തതാണ് പണി ഇനിയും നടക്കാതെവന്നത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് കരിങ്കൽ കെട്ടി ഉയർത്തുന്നതിനുപകരം വലിയ പൈപ്പുകൾ സ്ഥാപിച്ച് പരിഹാരം കാണുന്നതിനും പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഒന്നും നടപ്പിലാക്കാനായിട്ടില്ല. ബണ്ടിന്റെ പുനർനിർമാണത്തിന് അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാട്ടാക്കട-നെയ്യാറ്റിൻകര റോഡിലെ കനാലിനും കുറുകേയുള്ള മണ്ണടിക്കോണം പാലമുൾപ്പെടെ തകരുമെന്നാണ് നാട്ടുകാർ പറയുന്നത്. Published: 15 Mar 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രളയകാലത്ത് തകർന്ന ബണ്ടിന്റെ പുനർനിർമാണം വൈകുന്നു
M
MathrubhumiSource Link
about 2 months ago