പ്രളയത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ സാഹസികമായി രക്ഷിച്ച പാകിസ്താനി; ഒമാനിൽ താരമായി ഷഹ്‌സാദ് ഖാൻ

പ്രളയത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ സാഹസികമായി രക്ഷിച്ച പാകിസ്താനി; ഒമാനിൽ താരമായി ഷഹ്‌സാദ് ഖാൻ

M
MathrubhumiSource Link
മസ്കറ്റ്: ഒമാനിൽ പേമാരി ദുരന്തം വിതക്കുമ്പോഴും ധൈര്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും കുളിരുള്ള കാഴ്ചകൾക്കും പ്രളയം സാക്ഷിയാവുകയാണ്. അത്തരത്തിൽ വാദിയിൽ അകപ്പെട്ട ഇന്ത്യക്കാരെ സാഹസികമായി രക്ഷിച്ച പാകിസ്താനി പൗരനാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. To advertise here, പാകിസ്താനിലെ പേഷാവറിൽ നിന്നുള്ള 25-കാരനായ ഷഹ്‌സാദ് ഖാന്റെ ധീരത രണ്ട് ഇന്ത്യൻ പൗരന്മാർക്ക് ആണ് ജീവിതം തിരിച്ചു നൽകിയത്. ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴയിൽ ബർക്കയിൽ വാദി നിറഞ്ഞൊഴുകുമ്പോൾ ഒരു കാർ വാദിയിൽ കുടുങ്ങി. നിരവധി ആളുകൾ നിസ്സഹായരായി നോക്കി നിൽക്കുണ്ടായിരുന്നു. പക്ഷെ ആ കാറിൽനിന്ന് സഹായത്തിനായി ഉയർന്ന നിലവിളി കേൾക്കാതിരിക്കാൻ ഷഹ്‌സാദ്ഖാന് സാധിച്ചില്ല. ഒരു നിമിഷം പോലും വൈകാതെ വെള്ളത്തിൽ പകുതിയും മുങ്ങിപ്പോയ കാറിലേക്ക് ഖാൻ ചാടിക്കയറി. ആദ്യം കാലുകൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കല്ലുകൾ ഉപയോഗിച്ച് ഗ്ലാസ് തകർത്തു. ഇന്ത്യൻ പൗരന്മാരായിരുന്ന കാറിലുള്ള രണ്ട് പേരെയും ഖാൻ സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുവന്നു. അവരുടെ ദേശീയത നോക്കിയല്ല മറിച്ച് മനുഷ്യത്വ പരമായ ഒരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു രക്ഷപ്പെടുത്തലെന്ന് ഖാൻ പറയുന്നു. നിരവധി ആളുകളാണ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഷഹ്‌സാദ് ഖാന്റെ ധീര പ്രവർത്തിയെ ഒമാനിലെ പാകിസ്താൻ എംബസി അഭിനന്ദിച്ചു. അദ്ദേഹത്തിന് പാകിസ്താൻ അംബാസഡർ സയ്ദ് നവീദ് സഫ്ദർ ബൊകാരി എംബസിയിൽ ആദരവ് ഒരുക്കി. ഇന്ത്യൻ പൗരന്മാരായ സഹോദരങ്ങളെ രക്ഷിച്ച് ഷഹ്‌സാദ് ഖാൻ ഒമാന്റെ മാത്രമല്ല പാകിസ്താന്റെയും ഹീറോ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിലും അദ്ദേഹത്തിന് ആദരവ് നൽകി. പാകിസ്താൻ സോഷ്യൽ ക്ലബ് ചെയർമാൻ നദീം അസീമി ഒമാനിലെ പാകിസ്താനി സമൂഹത്തിലെ ഷെയ്ഖ് ആയ സയ്ദ് ഫയ്യാസ് അലി ഷാ ഖാൻ,പാകിസ്താൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ ഡയറക്ടർ ഷാന്താർ ബുഖാരി,പാകിസ്താൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി കാഷിഫ് സയീം തുടങ്ങിയവർ ആദരിക്കൽ പരിപാടിയിൽ പങ്കെടുത്തു. Content Highlights: Shahzad Khan, a 25-year-old Pakistani national, rescued two Indians from a submerged car in Oman., The rescue occurred during heavy rains in Barka, where the car was trapped in a wadi., Despite initial difficulties, Khan successfully broke the car glass and pulled the victims to safety., The incident gained widespread praise on social media as a symbol of cross-border humanity., The Pakistani Embassy in Oman and the Pakistan Social Club officially honored Khan for his bravery. Published: 26 Mar 2026, 09:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രളയത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ സാഹസികമായി രക്ഷിച്ച പാകിസ… | Boolokam