ജിദ്ദ: 2001-ൽ സൗദിയിലെത്തിയ ആദ്യദിവസം മുതൽ തന്നെ ഹന്നാവി കമ്പനിയിൽ സെയിൽസ് റിപ്പ്രസന്റേറ്റീവായി പ്രവർത്തിച്ച് വരികയായിരുന്ന മുഹമ്മദാലി, തന്റെ ആത്മാർത്ഥതയും കഠിനാധ്വാനവും കൊണ്ട് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹം നേടി. പ്രവാസ ജീവിതത്തിനിടെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. To advertise here, യാത്രയയപ്പ് ചടങ്ങിൽ അസീസ് ലാക്കൽ (പസിഡന്റ് ഇൻ ചാർജ്ജ്: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി) അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി നേതാക്കളായ അഷ്റഫ് അഞ്ചാലൻ, യാസിർ നായിഫ്, ഫൈസൽ മക്കരപ്പറമ്പ്, കമാൽ കളപ്പാടൻ, സൈഫുദ്ധീൻ വാഴയിൽ, നാസർ കോഴിത്തൊടി, ഗഫൂർ വണ്ടൂർ, ഷംസുദ്ദീൻ വേങ്ങൂർ, മുഹമ്മദ് അലി, ഇർഷാദ് എന്നിവർ അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിക്കുകയും ഭാവി ജീവിതത്തിനുള്ള ആശംസകൾ നേരുകയും ചെയ്തു. മലപ്പുറം ജില്ലാ ഒ.ഐ.സി.സി. കമ്മറ്റി സെക്രട്ടറി, നിലവിൽ ഒ.ഐ.സി.സി. മങ്കട നിയോജക മണ്ഡലം പ്രസിഡന്റ്, ഒ.ഐ.സി.സി. മങ്കട നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു സേവനം നൽകിയിട്ടുണ്ട്. ചടങ്ങിൽ വെച്ച് ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ സ്‌നേഹോപഹാരം അസീസ് ലാക്കൽ നൽകി. മറുപടി പ്രസംഗത്തിൽ ഇന്ന് എനിക്ക് ഒരുക്കിയിരിക്കുന്ന ഈ സ്‌നേഹപൂർവമായ യാത്രയപ്പ് സ്വീകരിക്കുമ്പോൾ, അതിയായ സന്തോഷത്തോടൊപ്പം ചെറിയൊരു വേദനയും മനസ്സിലുണ്ട്. ഒ.ഐ.സി.സി. എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനങ്ങളിൽ ഒന്നാണ്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും, സമൂഹത്തിനും രാജ്യത്തിനുമായി പ്രവർത്തിക്കാൻ ഈ വേദി എനിക്ക് നൽകിയ അവസരങ്ങൾ അനവധിയാണ്. ഈ സംഘടനയിൽ നിന്ന് ഞാൻ നേടിയ ഏറ്റവും വലിയ സമ്പത്ത്‌സൗഹൃദങ്ങളും അനുഭവങ്ങളും തന്നെയാണ്. ഇവിടെ പ്രവർത്തിക്കുമ്പോൾ ഞാൻ പഠിച്ച സംഘടനാ ശൈലിയും, സഹപ്രവർത്തകരുടെ ആത്മാർത്ഥതയും, നേതൃപാടവവും എന്റെ ജീവിത യാത്രയിൽ എന്നും വഴികാട്ടികളായിരിക്കും. എന്നിൽ ഏൽപ്പിച്ച ഓരോ ഉത്തരവാദിത്വവും ഞാൻ കഴിയുന്നത്ര കൃത്യനിഷ്ഠയോടെയും സത്യസന്ധതയോടെയും നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ എനിക്ക് കൈത്താങ്ങായ എല്ലാ നേതാക്കളോടും സഹപ്രവർത്തകരോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച്, എന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും മാർഗ്ഗനിർദേശവും നൽകിയ ജില്ലാ നേതൃത്വത്തിനും, ഒ.ഐ.സി.സി.യുടെ മുഴുവൻ പ്രവർത്തകർക്കും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇന്ന് ഞാൻ പ്രവാസ ജീവിതത്തിന് വിരാമമിടുമ്പോഴും, ഈ പ്രസ്ഥാനത്തോടുള്ള എന്റെ ആത്മബന്ധം ഒരിക്കലും അവസാനിക്കില്ല. എവിടെയായാലും, ഒ.ഐ.സി.സി.യുടെ ലക്ഷ്യങ്ങൾക്കും ആശയങ്ങൾക്കും പിന്തുണ നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഈ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയാശംസകൾ നേരുന്നതോടൊപ്പം എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും, ഷാജു റിയാസ് നന്ദിയും പറഞ്ഞു. Content Highlights: EP Muhammadali concludes a 25-year career in Saudi Arabia., Served as a dedicated sales representative at Hannawi Company since 2001., Active role in OICC Malappuram district and Mankada constituency leadership., Farewell ceremony organized by OICC Malappuram District Committee in Jeddah., Reflects on personal growth and community service through organizational work. Published: 03 May 2026, 10:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കുപോകുന്ന ഇ.പി. മുഹമ്മദാലിക്ക് യാത്രയയപ്പ് നൽകി
M
MathrubhumiSource Link
about 7 hours ago
