ജിദ്ദ: ജിദ്ദയിൽ പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും കൺവെൻഷനിൽ പങ്കെടുത്തു. പത്തു വർഷമായി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതുമുന്നണിയുടെ ജനദ്രോഹ നയങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. To advertise here, കേരളത്തിൽ നടക്കാൻ പോകുന്ന ജനാധിപത്യ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഫലപ്രദമായി ഇടപെട്ടുകൊണ്ട് തങ്ങളാലാവും വിധം ഐക്യ ജനാധിപത്യ മുന്നണിയുടെ വൻ വിജയത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘടകർ ചൂണ്ടിക്കാട്ടി. ജിദ്ദ പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കൺവീനർ ഇസ്മായിൽ മുണ്ടുപറമ്പിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ അംഗം മുസ്തഫ പെരുവള്ളൂർ, ജിദ്ദ കെഎം.സി.സി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, സക്കീർ മാസ്റ്റർ എടവണ്ണ, അഷറഫ് അഞ്ചാലൻ (ഒഐസിസി), നാസർ മച്ചിങ്ങൽ, റസാഖ് മാസ്റ്റർ, (കെഎംസിസി ), ഇസ്മയിൽ കൂരിപ്പൊയിൽ, ഫൈസൽ മക്കരപ്പറമ്പ്, ഫസലുള്ള വെള്ളുവമ്പലി (ഒഐസിസി ), കെ.കെ. മുഹമ്മദ്, അഷ്റഫ് മുല്ലപ്പള്ളി (കെഎംസിസി )എന്നിവർ സംസാരിച്ചു. Content Highlights: Pravasi UDF organized a district convention in Jeddah for the 2026 election cycle., Strong critique of the LDF government's 10-year performance, citing corruption and mismanagement., Goal to ensure a massive UDF victory with over 100 seats in the upcoming polls., Active participation from KMCC and OICC leaders to mobilize expatriate support. Published: 05 Apr 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രവാസി യുഡിഎഫ് മലപ്പുറം ജില്ലാ കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു
M
MathrubhumiSource Link
about 1 month ago