പ്രവാസി റിക്രൂട്ട്മെന്റിലെ വെല്ലുവിളികൾ; പൊതുജനാഭിപ്രായം തേടി ഒമാൻ തൊഴിൽ മന്ത്രാലയം

പ്രവാസി റിക്രൂട്ട്മെന്റിലെ വെല്ലുവിളികൾ; പൊതുജനാഭിപ്രായം തേടി ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌കറ്റ്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് മേഖലയിലെ നിലവിലെ പ്രതിസന്ധികളും വെല്ലുവിളികളും വിലയിരുത്തുന്നതിനായി പൊതുജനാഭിപ്രായം തേടി തൊഴിൽ മന്ത്രാലയം. റിക്രൂട്ട്മെന്റ് നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങളും പ്രക്രിയകളും പുതുക്കുന്നതിനുള്ള ഭാഗമായാണ് ഈ നീക്കം. To advertise here, തൊഴിലുടമകൾ, റിക്രൂട്ട്മെന്റ് ഏജൻസികളുടെ ഉടമകൾ എന്നിവരിൽ നിന്ന് ഫീഡ്ബാക്ക് സമാഹരിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള നിയമപരമായ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് പ്രായോഗികവും കാര്യക്ഷമവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത്തരം നിർദേശങ്ങൾ അടിസ്ഥാനമാക്കി, രാജ്യത്തെ ബിസിനസ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും തൊഴിൽ വിപണിയിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുകയും ചെയ്യുന്ന പുതിയ നയരൂപീകരണത്തിന് മന്ത്രാലയം തുടക്കമിടുമെന്ന് അധികൃതർ അറിയിച്ചു. Content Highlights: Oman Ministry of Labour is actively seeking public feedback on recruitment challenges., The initiative aims to streamline legal processes and resolve current industry bottlenecks., Proposed reforms target increased transparency and efficiency in the 2026 labor market., Employers and recruitment agencies are encouraged to participate in policy shaping. Published: 21 Apr 2026, 10:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസി റിക്രൂട്ട്മെന്റിലെ വെല്ലുവിളികൾ; പൊതുജനാഭിപ്രായം തേ… | Boolokam