മനാമ: പത്താം ക്ളാസ്, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉന്നത പഠനമേഖലകൾ, കോഴ്സുകൾ, തൊഴിൽ സാധ്യതകൾ എന്നിവയുടെ അനന്ത സാധ്യതകളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ ബഹറൈൻ, കരിയർ ഗൈഡൻസ് കൗൺസലിംഗ് സെഷൻ സംഘടിപ്പിക്കുന്നു. ഏപ്രിൽ 01 ബുധനാഴ്ച വൈകുന്നേരം 8 മണിക്ക് ഓൺലൈൻ ആയി നടക്കുന്ന കരിയർ ഗൈഡൻസ് കൗൺസലിംഗ് 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവരുടെ മെച്ചപ്പെട്ട ഭാവി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. To advertise here, തുടർപഠന മേഖല, തിരഞ്ഞെടുപ്പ്, കരിയർ സാധ്യതകൾ, വ്യക്തിഗത കഴിവുകൾ തിരിച്ചറിയൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ മാർഗനിർദേശം നൽകുകയാണ് കരിയർ ഗൈഡൻസ് കൗൺസലിംഗിലൂടെ ലക്ഷ്യം വക്കുന്നത് എന്ന് പ്രവാസി വെൽഫെയർ കരിയർ വിംഗ് സെക്രട്ടറി അഡ്വ. ഷഫ്ന ത്വയ്യിബ് അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 66336218 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Content Highlights: Expert guidance for 9th-12th grade students, Focus on higher education and career opportunities, Online session scheduled for April 1st at 8 PM, Strategic advice for parents and students on course selection Published: 31 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രവാസി വെൽഫെയർ കരിയർ ഗൈഡൻസ് സെഷൻ ഏപ്രിൽ ഒന്നിന്
M
MathrubhumiSource Link
about 1 month ago