പ്രവാസി വെൽഫെയർ തിരഞ്ഞെടുപ്പ് ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ തിരഞ്ഞെടുപ്പ് ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

M
MathrubhumiSource Link
ദോഹ: പ്രവാസി വെൽഫെയർ 'ജനപക്ഷ ജനാധിപത്യം എന്ന വിഷയത്തിൽ തിരഞ്ഞെടുപ്പ് ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ കേരളം വിധിയെഴുതണമെന്ന് ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ വിദ്വേഷ ആശയങ്ങൾക്ക് തെളിച്ചവും കരുത്തുമുള്ള ബദലുണ്ടെന്നും അതിന്റെ വിജയം ജനാധിപത്യം സംരക്ഷിക്കപ്പെടാൻ അനിവാര്യമാണെന്നും നാം തിരിച്ചറിയണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. To advertise here, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഖത്തർ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് നന്നമുക്ക്, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, കരുണ ഖത്തർ ജാൻറൽ സെക്രട്ടറി ശ്രീജു ബാലൻ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. അനീസ് കൊടിഞ്ഞി, നിജാം കൊല്ലം, സിയാദ് ആലപ്പുഴ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ മാള ചർച്ച നിയന്ത്രിച്ചു. സെക്രട്ടറി നിഹാസ് എറിയാട് സമാപന പ്രസംഗം നടത്തി. Published: 07 Apr 2026, 11:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസി വെൽഫെയർ തിരഞ്ഞെടുപ്പ് ചർച്ചാ സദസ്സ് സംഘടിപ്പിച്ചു —… | Boolokam