സലാല: പ്രവാസി വെൽഫെയർ സലാലയുടെ അടുത്ത് രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം സലാല ഐഡിയിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. To advertise here, അബ്ദുല്ല മുഹമ്മദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വഹീദ് ചേന്ദമംഗലൂർ, തസ്‌റീന ഗഫൂർ എന്നിവരെ ജനറൽ സെക്രട്ടറിമാരായും സബീർ പിടിയെ ട്രഷററായും തിരഞ്ഞെടുത്തു. സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിൻകര, സാജിദ ഹഫീസ് എന്നിവർ വൈസ് പ്രസിഡന്റ്മാരാണ്. വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി ആരിഫാ പൊന്നാനി, കെ. സൈനൂദ്ദീൻ, ഫഹദ് സലാം, മുസ്തഫ പൊന്നാനി, അയ്യൂബ് വാലിയിൽ, കബീർ കണമല, മുംതാസ് റജീബ് എന്നിവരെയും വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി ഡോ.ഷാജിത്, ഉസ്മാൻ കളത്തിങ്കൽ, ഫറാഷ് ബി.കെ, ബാസിൽ. എം. എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ കാലയളവിലെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. Content Highlights: Election of new office bearers for the 2026-2028 term, Abdulla Muhammed elected as President, Waheed Chendamangallur and Tasreena Gafoor appointed as General Secretaries, Sabeer Pidi named as Treasurer, Comprehensive working committee formed for organizational growth Published: 03 May 2026, 10:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രവാസി വെൽഫെയർ സലാല ഭാരവാഹികളെ തിരഞ്ഞെടുത്തു
M
MathrubhumiSource Link
about 7 hours ago
