പ്രവാസികൾക്ക് അതാതു രാജ്യങ്ങളിലിരുന്ന് വോട്ടു ചെയ്യാനുള്ള അവസരമൊരുക്കണമെന്ന് കെഎംസിസി ബഹ്റൈൻ

പ്രവാസികൾക്ക് അതാതു രാജ്യങ്ങളിലിരുന്ന് വോട്ടു ചെയ്യാനുള്ള അവസരമൊരുക്കണമെന്ന് കെഎംസിസി ബഹ്റൈൻ

M
MathrubhumiSource Link
മനാമ: പ്രവാസികൾക്ക് നാട്ടിൽ പോകാതെ വോട്ട് ചെയ്യാവുന്നവിധത്തിൽ നിയമഭേദഗതി വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെഎംസിസി ബഹ്റൈൻ. മുൻകാലങ്ങളിലെന്നത് പോലെ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിൽ പോകാൻ സാധിക്കാത്ത അന്തരീക്ഷമാണ് ഗൾഫ് നാടുകളിൽ നിലനിൽക്കുന്നത്. യുദ്ധത്തിന്റെ പിടിയിലമർന്ന ഗൾഫ് നാടുകളിലെ പ്രവാസികൾക്ക് നാട്ടിൽ പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയില്ല. പ്രവാസികൾക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുകയാണെങ്കിൽ നാട്ടിൽ പോകാതെ തന്നെ വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നും കെഎംസിസി ബഹ്റൈൻ ചൂണ്ടിക്കാണിച്ചു. To advertise here, യുദ്ധത്തിന്റെ സാഹചര്യത്തിൽ പല രാജ്യങ്ങളിൽ നിന്നും വിമാന സർവീസ് ഇല്ലാത്തതും ഉയർന്ന ടിക്കറ്റ് നിരക്കും പ്രവാസികളുടെ വോട്ട് ചെയ്യുക എന്ന ആഗ്രഹത്തിന് വിലങ്ങു തടിയാണ്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികളുടെ ആവശ്യം സാക്ഷത്കരിച്ചു കിട്ടുകയാണെങ്കിൽ അത് ഉപകാരപ്രദമാണെന്ന് കെഎംസിസി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് എ.പി.ഫൈസൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക എന്നിവർ ആവശ്യപ്പെട്ടു. മാറിമാറി വരുന്ന സർക്കാരുകൾ പ്രവാസികളുടെ വോട്ട് യഥാർഥ്യമാകുന്നതിന് ഒന്നും ചെയ്യാത്തത് നിരാശയുള്ളവക്കുന്നതാണെന്നും അവർ പറഞ്ഞു. എംബസി മുഖേനയോ മറ്റോ വോട്ട് ചെയ്യാനുള്ള പ്രവാസികളുടെ ആവശ്യം അംഗീകരിക്കാൻ എല്ലാ സംഘടനകളുടെയും ഇടപെടലുകൾ അത്യാവശ്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. Published: 06 Apr 2026, 12:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസികൾക്ക് അതാതു രാജ്യങ്ങളിലിരുന്ന് വോട്ടു ചെയ്യാനുള്ള അ… | Boolokam