പ്രവാസികൾക്ക് ആശ്വാസം; കണ്ണൂരിൽനിന്ന് ഗൾഫിലേക്ക് പ്രത്യേക സർവീസുകൾ, ഷെഡ്യൂൾ അറിയാം

പ്രവാസികൾക്ക് ആശ്വാസം; കണ്ണൂരിൽനിന്ന് ഗൾഫിലേക്ക് പ്രത്യേക സർവീസുകൾ, ഷെഡ്യൂൾ അറിയാം

M
MathrubhumiSource Link
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ നടത്തും. ബുധൻ, വെള്ളി ദിവസങ്ങളിലാണ് മസ്കറ്റ് സർവീസുകൾ. To advertise here, വൈകീട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് എട്ടിന് മസ്കറ്റിലെത്തും. തിരികെ 9.10-ന് മസ്കറ്റിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 2.20-ന് കണ്ണൂരിലെത്തും. ഷാർജയിലേക്ക് ദിവസേന സർവീസുണ്ട്. രാവിലെ 8.10-ന് പുറപ്പെട്ട് 10.30-ന് ഷാർജയിലെത്തും. തിരികെ പ്രാദേശികസമയം 11.30-ന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് കണ്ണൂരിലെത്തും. ജിദ്ദയിലേക്ക് ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 6.30-ന് പുറപ്പെട്ട് 10-ന് ജിദ്ദയിലെത്തും. തിരികെ പ്രാദേശികസമയം 11-ന് പുറപ്പെട്ട് രാത്രി 7.30-ന് കണ്ണൂരിലെത്തും. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. Published: 31 Mar 2026, 08:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസികൾക്ക് ആശ്വാസം; കണ്ണൂരിൽനിന്ന് ഗൾഫിലേക്ക് പ്രത്യേക സ… | Boolokam